ആലപ്പുഴ ; ആലപ്പുഴയ്ക്കപ്പുറം പോകാത്ത കാറിനു പിഴയിട്ടു തമിഴ്നാട്ടിലെ മധുര പൊലീസ്. ചെന്നിത്തല കല്ലുംമൂട് പാണ്ടവത്ത് വീട്ടിൽ ജേക്കബ് ചെറിയാന്റെ ഭാര്യ ലിൻഡ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് പിഴയടയ്ക്കണമെന്നുള്ള മധുര പൊലീസ് സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചത്. കാർ മധുരയിൽ ഗതാഗത നിയമം ലംഘനം നടത്തിയെന്നുകാട്ടി കഴിഞ്ഞ മാസം 17നാണ് പിഴ ചുമത്തിയ സന്ദേശം ലഭിച്ചത്.
ഈ കാർ വാങ്ങിയ അന്നു മുതൽ കേരളം വിട്ടിട്ടില്ല.ലിൻഡയുടെ ഭർത്താവ് സൗദിയിലാണ്. രണ്ടു മക്കൾ പഠിക്കുന്നു. ലിൻഡയ്ക്കും മകൾക്കും ലൈസൻസുണ്ടെങ്കിലും കാറെടുക്കാറില്ല. കോയമ്പത്തൂരിൽ പഠിക്കുന്ന മകൾ വല്ലപ്പോഴും നാട്ടിലെത്തുമ്പോൾ മാത്രമാണ് ഈ കാർ ഉപയോഗിക്കുന്നത്. അതും ആലപ്പുഴ മാത്രം.കേരള പൊലീസിലും തമിഴ്നാട് മോട്ടർ വാഹന വകുപ്പിനും ഡിജിപിക്കും പരാതി മെയിൽ ചെയ്തിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: