തൃശൂര്‍:ആയോധനകലാ പരിശീലകന് പോക്സോ കേസില്‍ പിടിയില്‍. പോട്ട പാലേക്കുടി വീട്ടില്‍ ജേക്കബ് (63) എന്ന ബെന്നിയെയാണ് ആളൂര്‍ പൊലീസ് പിടികൂടിയത്.
വര്‍ഷങ്ങളായി കരാട്ടെ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാള്‍ ആയോധനകലാ പരിശീലനം നല്കി വരികയാണ്.
പരിശീലനത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി. മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ ജേക്കബിനെതിരെ ചാലക്കുടി സ്റ്റേഷനിലും കേസ് എടുത്തിട്ടുണ്ട്. പൊലീസ് കഴിഞ്ഞ ദിവസം വേഷം മാറി ഇയാളുടെ പരിശീലന സ്ഥലത്ത് എത്തിയാണ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: