ചേലക്കര: കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഔഡി കാറുകളില്‍ പോലും ചികിത്സയ്ക്ക് എത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം. കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവിനെ വാഴ്ത്തുകയായിരുന്നു മുഖ്യമന്ത്രി. എങ്കില്‍ പിന്നെ താനെന്തിനാണ് ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിണറായി വിജയന് ചികിത്സയ്ക്കായി ചെലവഴിച്ചത് 72.09 ലക്ഷം രൂപയാണ്. ഔഡി കാറുള്ള സമ്പന്നന്മാരേക്കാള് സമ്പന്നനാണ് താനെന്നാണോ അദ്ദേഹം ഉദ്യേശിച്ചതെന്നും വ്യക്തമല്ല.
തിരുവില്വാമലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വീമ്പ്. ദിശാബോധമുള്ള വീക്ഷണം കൊണ്ട് എല്‍ഡിഎഫ് കേരളത്തെ മാറ്റിമറിച്ചുവെന്നും യുഡിഎഫ് ആയിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിമോഹം മനുഷ്യര്‍ക്കും മുന്നണികള്‍ക്കും ഒക്കെ ഉണ്ടാകുമെന്നും ചേലക്കര പിടിച്ചെടുക്കുമെന്ന് ചിലര്‍ പറയുന്നത് അതിമോഹം കൊണ്ടാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: