എ.കെ. ഖണ്ഡേല്‍വാള്‍
ഇന്‍ഫ്രാ റെയില്‍വേ ബോര്‍ഡ് അംഗം (Rtd),
എക്സ്-ഓഫീഷ്യോ സെക്രട്ടറി, ഇന്ത്യാ ഗവണ്മെന്റ്
കഴിഞ്ഞ ദശകത്തില്‍ മികച്ച ഫലങ്ങള്‍ നല്കിയ, നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംരംഭങ്ങളിലൂടെ ഭാരതത്തിലെ ജനങ്ങള്‍ റെയില്‍വേ സംവിധാനത്തില്‍ മുമ്പെന്നത്തേക്കാളും സുരക്ഷിതരാണ്. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം പാസഞ്ചര്‍ കിലോമീറ്റര്‍ (പികെഎം) യാത്രയും ഏകദേശം 685 കോടി യാത്രക്കാരുമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. ഭാരതത്തിലുള്ളതിനേക്കാള് കൂടുതല്‍ പേര് റെയില്‍ മാര്‍ഗം യാത്ര ചെയ്യുന്ന മറ്റൊരു രാജ്യവുമില്ല എന്നതിനാല്‍ ഈ സംരംഭങ്ങള്‍ പ്രശംസനീയമാണ്. കൂടുതല്‍ വിപുലമായ റെയില്‍ ശൃംഖലയും ഇന്ത്യയുമായി താരതമ്യപ്പെടുത്താവുന്ന ജനസംഖ്യയും ഉണ്ടായിരുന്നിട്ടും നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ പോലും ഏകദേശം പകുതിയോളംപേര്‍ (പ്രതിവര്‍ഷം 300 കോടിയോളം) മാത്രമാണ് റെയില്‍ മാര്‍ഗം യാത്ര ചെയ്യുന്നതെന്ന് കാണുമ്പോള്‍ ഈ നേട്ടം സമാനതകളില്ലാത്തതാണെന്നു വ്യക്തമാകും.
ട്രെയിന്‍ അപകടങ്ങളുടെ എണ്ണത്തിലുണ്ടായ കുത്തനെയുള്ള ഇടിവ് സുരക്ഷ സംബന്ധിച്ച നിര്‍ണായക നേട്ടങ്ങള്‍ക്ക് തെളിവാണ്. ഗുരുതരമായ ട്രെയിന്‍ അപകടങ്ങളുടെ എണ്ണം, 2000-01 കാലഘട്ടത്തിലെ 473 ല്‍ നിന്ന് 2023-24-ല്‍ 40 ആയി കുറഞ്ഞു എന്നതു ശ്രദ്ധേയമാണ്. ട്രാക്കുകള്‍ മെച്ചപ്പെടുത്തുന്നതിനും ആളില്ലാ ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കുന്നതിനും പാലങ്ങളുടെ സുരക്ഷ പതിവായി നിരീക്ഷിക്കുന്നതിനും സ്റ്റേഷനുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത ശ്രമങ്ങളിലൂടെയാണ് ഈ പുരോഗതി കൈവരിക്കാനായത്.
യാത്രക്കാരുടെ എണ്ണവും ട്രാക്കിന്റെ ദൈര്‍ഘ്യവും കണക്കിലെടുക്കുമ്പോള്‍ ഈ നേട്ടങ്ങള്‍ കൂടുതല്‍ വിലമതിക്കാവുന്നതാണെന്നു കാണാം. ഒരു ദിവസം, ശരാശരി 2 കോടിയിലധികം പേര് വിശാലമായ 70,000 റൂട്ട് കിലോമീറ്റര്‍ (ഞഗങ) എന്ന നിലയില്‍ ദൈര്‍ഘ്യമേറിയ ശൃംഖലയിലൂടെ സഞ്ചരിക്കുന്നു. വിശേഷ അവസരങ്ങളില്‍ മറ്റൊരു ലോക റിക്കാര്‍ഡ് കൂടി സൃഷ്ടിച്ച്, ഈ സംഖ്യ പ്രതിദിനം 3 കോടി എന്ന നിലയിലെത്തുന്നു!
ചൈനയിലെ ജനസംഖ്യയുടെ 0.58 ശതമാനവും അമേരിക്കയുടെ 0.09 ശതമാനവും മാത്രം റെയില്‍ യാത്ര ചെയ്യുമ്പോള്‍, ഭാരത ജനസംഖ്യയുടെ ഏകദേശം 2 ശതമാനം പേരെ ഓരോ ദിവസവും സുരക്ഷിതമായി റെയില്‍വേയിലൂടെ നിശ്ചിതയിടങ്ങളില്‍ എത്തിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.
ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. 2023-24-ല്‍ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ഒരു ലക്ഷം കോടിരൂപയുടെ നിക്ഷേപമുണ്ടായത് ഇതിന് തെളിവാണ്. നടപ്പുസാമ്പത്തിക വര്‍ഷം ഇതിലും വലിയ തുക ചെലവഴിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ട്രെയിനുകള്‍, പാലങ്ങള്‍, ട്രാക്കുകള്‍, സിഗ്നലിങ് സംവിധാനങ്ങള്‍ എന്നിവയുടെ മെച്ചപ്പെട്ട അറ്റകുറ്റപ്പണികള്‍, മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിര്‍മ്മാണത്തിലൂടെ ട്രാക്കുകള്‍ക്ക് സമീപമുള്ള മെച്ചപ്പെട്ട റോഡ് സുരക്ഷ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
റെയില്‍വേ സുരക്ഷാ പ്രകടനത്തിന്റെ സൂചികയായ ദശലക്ഷം ട്രെയിന്‍ കിലോമീറ്ററില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം (അജങഠഗ), 2000-01ല്‍ 0.65 ആയിരുന്നത് 2023-24-ല്‍ 0.03 ആയി കുറഞ്ഞു. അത്യാധുനികമായ റിന്യൂവല്‍ മെഷീനുകള്‍ ഉപയോഗിച്ചുള്ള ട്രാക്ക് അറ്റകുറ്റപ്പണികള്‍, ട്രാക്കിലെ പിഴവ് കണ്ടെത്തലിനുള്ള മെച്ചപ്പെട്ട സംവിധാനം, റെയില്‍ വെല്‍ഡ് വീഴ്ച തടയല്‍, മാനുഷിക പിഴവുകള്‍ കുറയ്ക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ ഇതിന് കാരണമാകുന്നു. ട്രാക്ക് അറ്റകുറ്റപ്പണി മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ആധുനിക രീതിയില്‍ ട്രാക്ക് അറ്റകുറ്റപ്പണിക്കായുള്ള യന്ത്ര സംവിധാനങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2013-14 വരെ ഉപയോഗിച്ചിരുന്ന 700 യന്ത്രങ്ങളില്‍ നിന്ന് ഇപ്പോള്‍ 1,667 ആയി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, ട്രാക്കിന്റെ നിലവാരം ഉയര്‍ത്തുന്നതിന് ശൃംഖലയിലുടനീളം റെയില്‍ ഗ്രൈന്‍ഡിങ് സംവിധാനവും നടപ്പിലാക്കി.
തെറ്റായതും നശീകരണസ്വഭാവമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ട്രാക്കുകളില്‍ കൃത്രിമം കാണിക്കല്‍, ട്രാക്കുകളില്‍ അപകടകരമായ വസ്തുക്കള്‍ സ്ഥാപി
ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി തുടര്‍ച്ചയായ ട്രാക്ക് പട്രോളിങ്ങും നടത്തുന്നു.
ഈ പ്രവര്‍ത്തനഫലങ്ങള്‍ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സാങ്കേതിക ഇടപെടലുകളുടെയും പ്രത്യേക പരിശീലനത്തിന്റെയും രീതി സ്വീകരിച്ചു.
ഈ ഉദ്യമത്തിന്റെ നിര്‍ണായക വശം , മൂടല്‍മഞ്ഞ് സാധ്യതയുള്ള പ്രദേശങ്ങളില്‍ ട്രാക്കിലെ വ്യക്തമായ കാഴ്ചയ്ക്ക് സഹായിക്കുന്നതിന് ലോക്കോ പൈലറ്റുമാര്‍ക്കുള്ള ജിപിഎസ് -അധിഷ്ഠിത ഫോഗ് പാസ് ഉപകരണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ്; 2014-15ല്‍ ഇത് 90 ആയിരുന്നത് ഇപ്പോള്‍ 21,742 ആയിട്ടുണ്ട്. ലോക്കോ പൈലറ്റ് ജാഗ്രത വര്‍ധിപ്പിക്കുന്നതിനായി എല്ലാ ട്രെയിനുകളിലും വിജിലന്‍സ് കണ്ട്രോള് ഡിവൈസുകള്‍ (വിസിഡി) സ്ഥാപിച്ചിട്ടുണ്ട്. 2013-14ല്‍ ഇതിന്റെ എണ്ണം 10,000ല്‍ താഴെയായിരുന്നത് നിലവില്‍ 16,021 ആയി വര്‍ധിച്ചിട്ടുണ്ട്. ബ്രോഡ്ഗേജ് പാതകളിലെ 6,637 സ്റ്റേഷനുകളില്‍ 6,575 സ്റ്റേഷനുകളിലും പാനല്‍ ഇന്റര്‍ലോക്കിംഗ്, റൂട്ട് റിലേ ഇന്റര്‍ലോക്കിംഗ്, ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് തുടങ്ങിയ വിപുലമായ സിഗ്നലിങ് സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്
കൂടാതെ, ലോക്കോ പൈലറ്റുമാര്‍ക്ക് ഇപ്പോള്‍ ഡ്രൈവിംഗ് നൈപുണ്യവും ദ്രുതപ്രതികരണ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന്, ഫീല്‍ഡ് അനുഭവം അനുകരിച്ചുകൊണ്ട് സിമുലേറ്റര്‍ അധിഷ്ഠിത പരിശീലനം നല്കുന്നു. അതേസമയം മുന്‍നിര ജീവനക്കാര്‍ക്ക് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കും അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗത്തിനും പരിശീലനം ലഭിക്കുന്നു. ചുരുക്കത്തില്‍, 2023-24 കാലയളവില്‍ 6 ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍, പ്രാരംഭ പ്രവര്‍ത്തന പരിശീലനം, റിഫ്രഷര്‍ , പ്രത്യേക പരിശീലനം എന്നിവയ്ക്ക് വിധേയരായി.
മനുഷ്യസുരക്ഷ കൂടാതെ, ഇന്ത്യന്‍ റെയില്‍വേ, വന്യജീവികളുടെയും കന്നുകാലികളുടെയും സംരക്ഷണ വെല്ലുവിളികളും അഭിസംബോധന ചെയ്യുന്നു. 2024-25ല്‍ ട്രാക്കുകളില്‍ 6,433 കിലോമീറ്റര്‍ സംരക്ഷണ വേലി കെട്ടാനാണ് ലക്ഷ്യമിടുന്നത്. 2024 ഓഗസ്റ്റ് വരെ ഇതില്‍ 1,396 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. ഇത് റെയില്‍ പാതകളില്‍ കന്നുകാലികള്‍ കയറിയുണ്ടാകുന്ന അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കും.
ഈ നടപടികള്‍ക്ക് അനുബന്ധമായി, ആഘാത ലഘൂകരണ സവിശേഷതകളുള്ള എല്‍എച്ച്ബി കോച്ചുകളിലേക്കും പരിവര്‍ത്തനം ചെയ്തു. ഇത് പാളം തെറ്റലിനുള്ള സാധ്യതയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും കുറയ്ക്കും. കൂട്ടിയിടി ഉണ്ടാകുമ്പോള്‍ കോച്ചുകള്‍ പരസ്പരം ഇടിച്ചുകയറുന്നത് ഒഴിവാക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കോച്ചുകള്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സുരക്ഷിതമായ യാത്രയ്ക്ക് അനുയോജ്യമാണ്. 2023-24ല്‍ 4,977 എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മ്മിച്ചതോടെ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചു. ഇത് 2013-14ല്‍ ഉല്‍പ്പാദിപ്പിച്ച 2,467 ന്റെ ഇരട്ടിയിലധികമാണ്.
ഇന്ത്യന്‍ റെയില്‍വേയിലൂടെ യാത്ര മുമ്പെന്നത്തേക്കാളും സുരക്ഷിതമായി മാറിയിരിക്കുന്നു എന്നാണ് ഇതിന്റെ എല്ലാം അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: