കൊച്ചി: ട്രാക്കില്‍ തീപാറിച്ച 400 മീറ്റര്‍ ഹര്‍ഡിസില്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ സ്വര്‍ണം കൊത്തിയെടുത്ത് തിരുവനന്തപുരം ജി.വി. രാജയുടെ മുഹമ്മദ് അഷ്ഫഖ്. 52.82 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പൊന്നണിഞ്ഞത്.
പാലക്കാട് വിഎംഎച്ച്എസ് വടവന്നൂരിലെ വിജയ്. സി 54.46 സെക്കന്‍ഡില്‍ വെള്ളിയും മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ അഭിഷേക് കുമാര്‍ സിന്‍ഹ 54.88 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ പാലക്കാട് എച്ച്.എസ്. പറളിയുടെ എം. ജ്യോതികയ്ക്കാണ് സ്വര്‍ണം. ഒരു മിനിറ്റ് 02.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിക പൊന്നണിഞ്ഞത്. കഴിഞ്ഞ ദിവസം 400 മീറ്ററിലും ജ്യോതിക സ്വര്‍ണം നേടിയിരുന്നു. ഇന്നലെ ഹര്‍ഡില്‍സില്‍ ഒരു മിനിറ്റ് 07.40 സെക്കന്‍ഡിലാണ് ജ്യോതിക ഫിനിഷ് ലൈന്‍ കടന്നത്.
പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ വി. ലിപിക ഒരു മിനിറ്റ് 07.40 സെക്കന്‍ഡില്‍ വെള്ളിയും മലപ്പുറം കടകശ്ശേരി ഐഡിയല്‍ പബ്ലിക് ഇഎച്ച്എസ്എസിലെ കെ.ബി. അധീന ഒരു മിനിറ്റ് 09.37 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ വടവന്നൂര്‍ വിഎംഎച്ച്എസിലെ എന്‍.എസ്. വിഷ്ണുശ്രീയ്ക്കാണ് സ്വര്‍ണം. കഴിഞ്ഞ ദിവസം 100 മീറ്റര്‍ ഹര്‍ഡില്‍സിലും വിഷ്ണുശ്രീ സ്വര്‍ണം നേടിയിരുന്നു. ഒരു മിനിറ്റ് 05.59 സെക്കന്റിലാണ് താരം ഫിനിഷ് ലൈന്‍ കടന്നത്. കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ അഞ്ജന സാബു ഒരു മിനിറ്റ് 06.44 സെക്കന്‍ഡില്‍ വെള്ളിയും തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ കെ.വി. ശ്രീനന്ദ ഒരു മിനിറ്റ് 08.85 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ തിരുവനന്തപുരം ജിവി രാജയുടെ എ. ആരോമണ് ഉണ്ണി പൊന്നണിഞ്ഞു. 54.75 സെക്കന്‍ഡിലാണ് താരം ഫിനിഷ് ലൈന്‍ കടന്നത്.
അവരുടെ തന്നെ മുഹമ്മദ് മൂസ 55.17 സെക്കന്‍ഡില്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ പ്രേം 55.35 സെക്കന്‍ഡില്‍ വെങ്കലം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: