കൊച്ചി:എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ െ്രെപമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും അവധിയായിരിക്കും.
സ്കൂള്‍ കായിക മേളയുടെ സമാപനം നടക്കുന്നതിനാലാണ് അവധി. ജില്ലാ കളക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്.
കായിക മേളയുടെ സമാപനം സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേരള സ്കൂള്‍ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് സമാപനമാകുന്നത്..
63 പോയിന്റമായി കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കിരീടം ഉറപ്പിച്ചു. 38 പോയിന്റുള്ള കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: