വാന്‍കൂവര്‍: ആദ്യമായി ഖലിസ്ഥാന്‍ തീവ്രവാദത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തി കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഖലിസ്ഥാന്‍ വാദികള്‍ മുഴുവന്‍ സിഖുകാരെയും പ്രതിനിധീകരിക്കുന്നില്ലെന്നും ജസ്റ്റിന് ട്രൂഡോ പറഞ്ഞു. ഖലിസ്ഥാനെതിരെ ഇന്ത്യയില്‍ നിന്നും കാനഡയിലെ ഹിന്ദുസമുദായത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജസ്റ്റിന് ട്രൂഡോയും ഖലിസ്ഥാന്‍ മുഴുവന്‍ സിഖുകാരെയും പ്രതിനിധീകരിക്കുന്ന സംഘടനയല്ലെന്ന് പ്രതികരിക്കാന്‍ നിര്‍ബന്ധിതനായത്.
ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ കഴിഞ്ഞ ആഴ്ച ദീപാവലി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിന് ട്രൂഡോ. കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന പല സിഖുകാരുമുണ്ട്. പക്ഷെ ഖലിസ്ഥാന്‍ അനുയായികള്‍ മുഴുവന്‍ സിഖ് സമൂഹത്തെയും പ്രതിനിധീകരിക്കുന്നില്ലെന്ന് ജസ്റ്റിന് ട്രൂഡോ പറഞ്ഞു.
നവമ്പര്‍ 3ന് ഖലിസ്ഥാന്‍ അനുകൂലികള്‍ കാനഡയിലെ ബ്രാംടണില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവത്തിന് ശേഷമായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: