കണ്ണൂര്‍:എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി സ്ഥാനത്തുളള കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ സിപിഎം നടപടിക്ക്. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ തീരുമാനം.
ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിടും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്നാണ് ജില്ലാ കമ്മിറ്റിയിലെ വിലയിരുത്തില്‍. അതേസമയം, നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും. പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെയാണ് കോടതി ഉത്തരവ്.
അതിനിടെ, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ വിവരങ്ങള്‍ തേടുകയാണ് പൊലീസ്. റനന്യൂ വകുപ്പിന്റെ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ മൊഴിയെടുക്കും. കളക്ടര്‍ ഉള്‍പ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത എ ഗീത, എഡിഎമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.എഡിഎമ്മിന്റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലന്‍സ് ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പിപി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: