കോഴിക്കോട്: ജീവിതത്തില്‍ ഉന്നതജീവിതം നേടാന്‍ ഭാഷ തടസ്സമല്ലെന്ന് എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ.പ്രസാദ് കൃഷ്ണ. ജന്മഭൂമി വിഞ്ജാനോത്സവത്തോടനുബന്ധിച്ച് നടന്ന പ്രതിഭാസംവാദത്തില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു.
സാധാരണ മലയാളം വിദ്യാലയത്തില്‍ പഠിച്ച് വിവിധങ്ങളായ 9 സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു ഡോ.പ്രസാദ് കൃഷ്ണ തുടക്കമിട്ടത്.
വിദ്യാഭ്യാസം കേവലം ബിരുദത്തിനോ, ജോലിക്കോ വേണ്ടി മാത്രമാവരുത് മനുഷ്യത്വമുളളവരാകാനുള്ള വിദ്യാഭ്യാസമാണ് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം ലഭിച്ചാല്‍ ജോലി കിട്ടുമോയെന്ന് ഭയപ്പെടേണ്ട. ലോകത്ത് എല്ലാമേഖലയിലും ഭാരതീയര്‍ വേണം. ഭാരതത്തിലെ 60% വരുന്ന യുവാക്കള്‍ ലോകത്തിന്റെ പ്രതീക്ഷയാണ്. വിദേശരാജ്യങ്ങള്‍ തൊഴിലിനായി ഭാരതത്തെ ഉറ്റുനോക്കുന്നതായും പ്രസാദ് കൃഷ്ണ പറഞ്ഞു.
ഇനിയെന്ത് ചെയ്യണമെന്ന ചോദ്യം വിദ്യാര്‍ത്ഥികള്‍ ജീവിതത്തിന്റെ എല്ലാഘട്ടങ്ങളിലും ചോദിക്കണം. ജീവിതാവസാനം വരെ പഠിച്ചുകൊണ്ടിരിക്കണമെന്നും വിവേകത്തോടെ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും പ്രസാദ് കൃഷ്ണ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പുകള്‍ സാധ്യമാകുന്നില്ല.
വലിയ ശമ്പളമുള്ള ജോലിയല്ല, ജോലിയിലെ സംതൃപ്തിയാണ് പ്രധാനം. എന്തുമറിയാനുള്ള ജിജ്ഞാസ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവണം. പഠനം ഒരു തുടര്പ്രതിഭാസണ്. ജീവിതാവസാനം വരെ പഠിക്കുകയെന്നത് മനുഷ്യനുണ്ടാവേണ്ട ഗുണമാണ്. ബിദുദം നേടാനോ, ജോലി കിട്ടാണോ അല്ല എന്തുമറിയാനുള്ള അഭിവാജ്ഞയാവണം വിദ്യാഭ്യാസം.
പ്രപഞ്ചത്തില്‍ നിന്നാണ് ശാസ്ത്രജ്ഞന്മാര് പാഠമുള്ക്കൊളളുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രകൃതിയെ നോക്കി പഠിക്കണം. ശരീരവും മനസ്സും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കണം. ഇന്ന് വിദ്യാര്‍ത്ഥികളുടെ ഗുരു ഗൂഗിളാണ്. ഗൂഗിളില്‍ നിന്ന് എന്തുവിവരവും ലഭിക്കും. എന്നാല്‍ അതുവഴി ഹൃദയത്തിന്റെ ഭാഷ നഷ്ടപ്പെട്ടു.
എന്ത് കാര്യം ചെയ്യുമ്പോഴും ഹൃദയത്തിന്റെ ഇച്ഛയനുസരിച്ച് ചെയ്യണം. ഹൃദയത്തിന്റെ ഭാഷ വിദ്യാഭ്യാസത്തിലൂടെ സ്വന്തമാക്കണം. മനുഷ്യത്വമില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് കാര്യമില്ല. ബിരുദമോ, സൗന്ദര്യമോ അല്ല നല്ല ഹൃദയമുണ്ടായിരിക്കുകയെന്നതാണ് പ്രധാനം.
വിദ്യാര്‍ത്ഥികള്‍ സഹപാഠികളുടെ വാക്കുകള്‍ക്ക് പിറകെയോ, അച്ഛനമ്മമാരുടെ ദുര്‍മോഹത്തിന് അടിമകളോ ആവരുത്. മാതാപിതാക്കളുടെ ആഗ്രഹപൂര്‍ത്തികരണത്തിനായി എത്തിയ വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമപ്പെട്ട് ജീവിതം ഹോമിക്കുന്നത് ഉന്നതവിദ്യാലയങ്ങളില്‍ സംഭവിക്കുന്നു. അതിനാല്‍ എന്‍ഐടിയില്‍ പോലും സംഭവിച്ചത്. മാതാപിതാക്കളോട് തന്റെ താല്പര്യം ഇതാണെന്ന് പറയാനുള്ള ആര്‍ജ്ജവം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവണം.
ഹൃദയവിശാലതയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവേണ്ടത്. ഹൃദയവിശാലതയിലൂടെ മനുഷ്യത്വം വീണ്ടെടുക്കണം.മറ്റെന്തിനേക്കാളും മനുഷ്യനാവുകയാണ് വേണ്ടത്.. വിദ്യാര്‍ത്ഥികള്‍ സ്വന്തം വിധിനിര്‍ണ്ണയിക്കാന്‍ പ്രാപ്തിനേടണം ഡോ.പ്രസാദ് കൃഷ്ണ പറഞ്ഞു. തുടര്‍ന്നു അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. മീഞ്ചന്ത രാമകൃഷ്ണ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,. തൊണ്ടയാട് ചിന്മയ വിദ്യാലയ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം, ചേവായൂര്‍ ഭാരതീയ വിദ്യാഭവന്, ചാലപ്പുറം അച്യുതന് ഗേള്‍സ് എച്ച്എസ്എസ്, സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസ്,കോട്ടൂളി സരസ്വതി വിദ്യാമന്ദിര്‍,. വെസ്റ്റ്ഹില്‍ പോളിടെക്നിക് , തളി സാമൂതിരി ഹയര്‍സെക്കണ്ടറി എച്ച്എസ്എസ് , മാഗ്്കോം മാധ്യമ പഠനകേന്ദ്രം എന്നീ വിദ്യാലയങ്ങളിലെ കുട്ടികള്‍ സംവാദത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: