ന്യൂയോര്‍ക്ക് : ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ശരിയായി പ്രവചിച്ചതോടെ മൂഡെങ്ങ് എന്ന പിഗ്മി ഹിപ്പോയ്ക്ക് ആരാധകര്‍ ഇരട്ടിയായി. ചെറിയ വലിപ്പത്തിലുള്ള ഈ ഹിപ്പോപ്പൊട്ടോമസ് തങ്ങളുടെ ഭാഗ്യമാണെന്നാണ് തായ് ലാന്റുകാര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്.
മൂഡെങ്ങ് എന്ന പിഗ്മി ഹിപ്പോ യുഎസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കും എന്ന് കൃത്യമായി പ്രവചിക്കുന്നതിന്റെ വീഡിയോ:
Moo Deng, famous baby hippo, predicts Donald Trump will win the election. pic.twitter.com/UqUnRhU0Nr
— The Rabbit Hole (@TheRabbitHole84) November 4, 2024
അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുംമുമ്പേതന്നെ തായ് ലാന്റിലെ ഖാവോ ഖിയോ മൃഗശാല മൂഡെങ്ങ് ഡൊണാള്‍ഡ് ട്രംപിനെ വിജയിയായി തെരഞ്ഞെടുക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ട്രംപിന്റെയും കമല ഹാരിസിന്റെയും പേരുകള്‍ എഴുതിയ രണ്ട് തണ്ണിമത്തനുകള്‍ മൃഗശാലക്കാര് മൂഡെങ്ങിന്റെ മുന്പില് വെച്ചുകൊടുത്തു. ഇതില്‍ ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തന് മൂഡെങ്ങ് കടിച്ചുതിന്നാന്‍ തുടങ്ങിയതോടെ ട്രംപായിരിക്കും വിജയിക്കുക എന്ന് ഈ മൃഗശാല പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിരുന്നു.
ബുധനാഴ്ച ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതായുള്ള പ്രഖ്യാപനം പുറത്തുവന്നതോടെ മൂഡെങ്ങ് തായ് ലാന്റിലെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ ഹീറോയായി മാറി. ഇപ്പോള്‍ മൂഡെങ്ങിനെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍ മൃഗശാലയില്‍ തടിച്ചുകൂടുന്നതായി റിപ്പോര്‍ട്ടുണ്ട്. കാരണം മൂഡെങ്ങ് ഇപ്പോള്‍ കൗതുകങ്ങള്‍ എറെയുള്ള ഒരു പിഗ് മി ഹിപ്പോ മാത്രമല്ല, ശരിയായി യുഎസ് തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചിച്ചതോടെ ഒരു പ്രവാചകന് തന്നെയായി മാറിയിരിക്കുന്നു.
തായ് ലാന്റിലെ ഈ മൃഗശാലയില്‍ തന്നെയാണ് മൂഡെങ്ങ് എന്ന പിഗ്മി ഹിപ്പോ ജനിക്കുന്നത്. ഈ പുതിയ അതിഥി ജനിച്ചപ്പോള്‍ തന്നെ കൗതുകത്താല്‍ പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ എത്തിയിരുന്നു. പിന്നീട് ചില ടിക് ടോക് വീഡിയോകള്‍ വന്നതോടെ പിഗ്മി ഹിപ്പോ കുഞ്ഞ് വൈറലായി. ഇതോടെ റീല്‍സെടുക്കാനും ടിക് ടോക് വീഡിയോ ചെയ്യാനും യുവാക്കളുടെ തിരക്കായിരുന്നു ഈ മൃഗശാലയില്‍. 5,90,000 ഡോളര്‍ ആണ് മൂ ഡെങ് കാരണം ഈ മൃഗശാലയ്ക്ക് സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്പനയില് നിന്നുള്ള മാസ വരുമാനം. മൂ ഡെങ്ങിന്റെ കുസൃതികളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടുകളും ഇറങ്ങിയിരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ മൂ ഡെങ്ങിനെ താമസിപ്പിച്ച കൂടിന് പുറത്ത് മണിക്കൂറുകളോളം നില്‍ക്കുകയാണ്. ഇതോടെ സന്ദര്‍ശകര്‍ക്ക് മൂ ഡെങ്ങിനെ കാണാനുള്ള സമയം കുറച്ചു. പരമാവധി അഞ്ച് മിനിറ്റേ നില്ക്കാന് പാടൂ. മൃഗശാല തന്നെ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടും ട്രൗസറുകളും ഉണ്ടാക്കാന്‍ ഒരു കമ്പനിയുമായി കരാറില്‍ എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: