ഗ്വാളിയോര്‍ (മധ്യപ്രദേശ്): വീരാംഗന റാണി ലക്ഷ്മിബായിയുടെ സമാധി പീഠത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന നടത്തി. ഗ്വാളിയോര്‍ വിഭാഗ് സംഘചാലക് പ്രഹ്ലാദ് സബ്നാനി, ക്ഷേത്ര കാര്യകാരി അംഗം യശ്വന്ത് ഇന്ദപൂര്ക്കര്, വിഭാഗ് സഹ സംഘചാലക് രവി അഗര്‍വാള്‍, കാര്യവാഹ് വിജയ്ദീക്ഷിത്, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഗ്വാളിയോറിലെ ആരോഗ്യധാം ആശുപത്രി, രാമകൃഷ്ണാശ്രമം, ഹിന്ദി ഭവന് എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ആര്‍എസ്എസ് വിവിധക്ഷേത്ര പ്രചാരക് വര്ഗിനായാണ് സര്‍സംഘചാലക് ഗ്വാളിയോറിലെത്തിയത്. 31 സംഘടനകളില്‍ നിന്നുള്ള 554 പ്രചാരകരാണ് വര്‍ഗില്‍ പങ്കെടുത്തത്. വര്‍ഗ് കഴിഞ്ഞ ദിവസം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: