കൊച്ചി: മത്സരാര്‍ത്ഥികള്‍ ഇത്രദുരമേ എറിയുവെന്ന സംഘാടകരുടെ കണക്കുകൂട്ടലിനേറ്റ ശക്തമായ അടിയായിരുന്നു സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍ നടന്ന 14 വയസിന് മുകളിലുള്ളവരുടെ മിക്സഡ് സ്റ്റാന്‍ഡിങ് ത്രോ മത്സരം. കഷ്ടി 30 മീറ്റര്‍ ദുരം മാത്രമുള്ള പിറ്റിലാണ് മത്സരങ്ങള്‍ നടത്തിയത്. എന്നാല്‍ മത്സരത്തിനെത്തിയ ഇടുക്കിയുടെ മിടുക്കനായ ഗജാനന്ത് സാഹു എറിഞ്ഞ ബോള്‍ ഗ്രൗണ്ടിന്റെ അതിര്‍ത്തിവേലിയും താണ്ടി മീറ്ററുകളോളം മുന്നോട്ട് പോയതോടെ അളക്കാനെത്തിയവര് വെട്ടിലായി.
വേലിക്ക് പുറത്തുനിന്നും അകത്തുനിന്നും അളാക്കന് ശ്രമിച്ചെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് എന്ത് ചെയ്യണമെന്ന ആശങ്കയിലായി നടത്തിപ്പിന് നിയോഗിക്കപ്പെട്ടവര്‍. ഒടുവില്‍ ത്രോ മത്സരത്തിന്റെ സ്ഥലം മാറ്റി ഗജാനന്തിനെ കൊണ്ട് വീണ്ടും എറിയിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ ശ്രമത്തില്‍ ആദ്യം എറിഞ്ഞ ദുരം പിന്നിടാന്‍ ഗജാനന്തിന് കഴിഞ്ഞില്ല. 39 മീറ്ററാണ് ഗജാനന്ത് എറിഞ്ഞ് നേടിയത്. ആദ്യം എറിഞ്ഞപ്പോള്‍ 41 മീറ്ററിന് മുകളിലായിരുന്നു ദൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: