കോഴിക്കോട്: റെയില്‍വേ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന അഭൂതപുര്‍വമായ പുരോഗതിയുടെ ഭാഗമായി കേരളത്തിലെ 35 റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറുന്നു.
വിമാനത്താവളത്തിലെ സൗകര്യത്തിനൊപ്പം നില്ക്കുന്ന അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റേഷനുകള്‍ കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ അന്തസ് ഉയര്‍ത്തും. സംസ്ഥാനത്തെ 35 റെയില്‍വേ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിക്കു കീഴില്‍ നവീകരിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പ്രദേശത്തിന്റേയും ചരിത്രവും പാരമ്പര്യയും സംസ്കാരവും പ്രതിഫലിക്കുന്ന രൂപകല്പനയാണ് സ്റ്റേഷനുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
3000 കോടി മുടക്കി സംസ്ഥാനത്ത് സൗന്ദര്യവും സൗകര്യവും വര്‍ധിപ്പിക്കുന്ന സ്റ്റേഷനുകളുടെ പട്ടിക ജന്മഭൂമി സുവര്‍ണജയന്തി ഉദ്ഘാടന പരിപാടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തു വിട്ടിരുന്നു.
തിരുവനന്തപുരം (496കോടി), കോഴിക്കോട് (473കോടി), എറണാകുളം സൗത്ത് (445കോടി), തൃശ്ശൂര്‍ (394 കോടി), കൊല്ലം (384 കോടി) സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ പണം ചെലവിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എറണാകുളം നോര്‍ത്ത് സ്റ്റേഷന് 226 കോടി മുടക്കിയാണ് നവീകരിക്കുന്നത്. വര്‍ക്കല ശിവഗിരി സ്റ്റേഷന് ആധുനികവത്ക്കരിക്കാന്‍ 133 കോടിയാണ് ചെലവിടുന്നത്.
അങ്ങാടിപ്പുറം (26 കോടി രൂപ), അങ്കമാലി(15), ആലപ്പുഴ (14), ചാലക്കുടി (48), ചങ്ങനാശ്ശേരി (6), ചിറയന്‍കീഴ് (5), ചെങ്ങന്നൂര്‍ (10)ഏറ്റുമാനൂര്‍ (5), ഗുരുവായൂര്‍ (9), കണ്ണൂര്‍ (15), കോഴിക്കോട് (25), കായംകുളം (16), കുറ്റിപ്പുറം (6), ഫറൂക്ക് (6), മാവേലിക്കര (6), നിലമ്പൂര്‍ (8),നെയ്യാറ്റിന്‍കര (6), ഒറ്റപ്പാലം (11), പരപ്പനങ്ങാടി (10), പയ്യന്നൂര്‍ (29), പുനലൂര്‍ (5), ഷൊര്‍ണൂര്‍ (21), തലശ്ശേരി (10), തിരൂര്‍ (18), തിരുവല്ല (14), തൃപ്പുണിത്തുറ (5), വടകര (23), വടക്കാഞ്ചേരി (6 കോടി രൂപ) എന്നിവയാണ് കേരളത്തില്‍ പുതുമോടിയിലാകുന്ന മറ്റ് സ്റ്റേഷനുകള്‍.
രണ്ടാം ഘട്ടത്തില്‍ ആലുവ, കഴക്കൂട്ടം, വൈക്കം റോഡ് ഉള്‍പ്പെടെ 30 സ്റ്റേഷനുകള്‍ അമൃത് ഭാരത് പദ്ധതിയില്‍ പെടുത്തി നവീകരിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു. ഇതു സംബന്ധിച്ച് പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: