മധുര ; ഹിന്ദു വിശ്വാസികളായ അമ്മയെയും , മകളെയും മതം മാറ്റാൻ ശ്രമിച്ച മുൻ എസ് ഡി പി ഐ പ്രവർത്തകൻ അറസ്റ്റിൽ . തമിഴ്നാട് തുടിയലൂരിൽ നിന്നാണ് ഹസൻ ബാദുഷയെ അറസ്റ്റ് ചെയ്തത്. ഈറോഡ് കൊല്ലംപാളയം സ്വദേശിയായ ഡി സത്യമൂർത്തിയാണ് തന്റെ ഭാര്യയെയും, മകളെയും ഇസ്ലാമാക്കി മാറ്റാൻ ശ്രമിച്ച ഹസനെതിരെ പരാതി നൽകിയത് .
ഹസനും സത്യമൂർത്തിയുടെ ഭാര്യ ആർതിയും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നുവെന്ന് സത്യമൂർത്തി പരാതിയിൽ പറയുന്നു . ആർതി ഐടി കമ്പനിയിൽ ജീവനക്കാരിയാണ് . ഹസൻ ആർതിയുടെ വീട്ടിൽ പതിവായി എത്തിയിരുന്നു . തന്റെ ബിസിനസ് ആവശ്യത്തിനായി രണ്ട് ലക്ഷം രൂപ വായ്പ നൽകിയാൽ പകരമായി ആർതിയെ വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല സത്യമൂർത്തിയെ വിവാഹമോചനം ചെയ്യാനും ഇസ്ലാം മതത്തിൽ ചേരാനും ആർതിയോട് ഹസൻ ആവശ്യപ്പെട്ടതായും സത്യമൂർത്തി പരാതിയിൽ പറയുന്നു.
ആർതിയെയും 14 വയസ്സുള്ള മകളെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹസൻ ഖുർആൻ വായിക്കാൻ നൽകി. ഇതേത്തുടർന്ന് ആർതിയും ഭർത്താവും തമ്മിൽ തർക്കമുണ്ടായി. ഈ വർഷം ജൂൺ 1 ന്, സത്യമൂർത്തിയും കുടുംബവും ഈറോഡിലെ കൊല്ലംപാളയത്തേക്ക് താമസം മാറ്റി. ജൂൺ 8 ന് ദമ്പതികൾ കോയമ്പത്തൂർ തുടിയലൂരിൽ എത്തിയപ്പോൾ ഹസൻ ബാദുഷ വീണ്ടുമെത്തി ആർതിയെ കാണുകയും ,മതം മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം അറസ്റ്റിലായ ഹസൻ പാർട്ടിയുടെ ഭാഗമല്ലെന്നും എല്ലാ ചുമതലകളിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും ആറുമാസം മുമ്പ് ഒഴിവാക്കിയതാണെന്നുമാണ് എസ്ഡിപിഐ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: