കോഴിക്കോട്: നഗരത്തിന്റെ വൈജ്ഞാനിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന പവലിയനുകള്‍ ട്രേഡ് സെന്ററില്‍ ഒരുങ്ങി. ഐഎസ്ആര്‍ഓ, കൊച്ചിന് ഷിപ്പിയാര്‍ഡ്, കോട്ടക്കല്‍ ആര്യവൈദ്യശാല, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തുടങ്ങി വൈജ്ഞാനിക രംഗത്തെ അപൂര്‍വ്വ അനുഭവം പങ്കുവയ്ക്കുന്ന പവലിയനാണ് സുവര്‍ണജയന്തിയുടെ പ്രധാന ആകര്‍ഷണം. ഇതു കൂടാതെ സേവന മേഖലയിലെയും നിത്യജീവിതത്തി്ന്റെ ഭാഗമാകുന്ന ഒട്ടേറെ പവലിയനും ട്രേഡ് സെന്ററില്‍ ഒരുങ്ങി.
രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെയാണ് പവലിയന്. ഇസ്രോയുടെ ചരിത്രം പറയുന്ന പവലിയന് ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്ര കുതുകികള്‍ക്കും അനുപേക്ഷണീയമാണ്. കപ്പല്‍ നിര്‍മാണത്തിന്റെ സാങ്കേതികത വ്യക്തമാക്കുന്ന കൊച്ചിന് ഷിപ്പിയാര്‍ഡിന്റെ പവലിയന് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വ്യക്തമാക്കും. ആയുര്‍വേദ രംഗത്തെ നവീനആശയവും സാധ്യതകളും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പവലിയന് വ്യക്തമാക്കും. സമുദ്രോല്‍പ്പന്ന മേഖലയുടെ വളര്‍ച്ചയും സാധ്യതയും വ്യക്തമാക്കുന്നതാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പവലിയന്.
വിവിധ സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമായി വേദി ഒരുങ്ങി. രണ്ടായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സദസ്സാണ് കലാപരിപാടിക്കള്ക്കായി ഒരുക്കിയത്. പവലിയന് സന്ദര്‍ശിക്കാനും കലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: