മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ് പൊരുതല്‍ മലകയറ്റത്തില്‍ നൂറുകണക്കിന് ഭക്തര്‍ വ്രതമെടുത്ത് പങ്കാളികളായി. നരസിംഹമൂര്‍ത്തി, അയ്യപ്പക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ വിളക്കുവെച്ച് രാവിലെ ആറോടെ ശ്രീസുബ്രമണ്യ ക്ഷേത്രത്തില്‍ നിന്നായിരുന്നു മലകയറ്റം ആരംഭിച്ചത്.
യാത്രാമധ്യേ കണ്ണാടി പാറയും കോണിക്കഴിയും മണികിണറും താണ്ടി മലമുകളില്‍ കൊട്ടക്കല്ലില് (കൊട്ടരൂപത്തില് ഭീമാകാരമായ പാറ) എത്തി പൂജയ്ക്കുശേഷം തിരിച്ചിറങ്ങുന്ന വഴിയില്‍ പുന്നക്കല്‍ തീര്‍ഥവും, പക്ഷിപാതാളം, എഴുത്തു പള്ളിപാറയും (നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുത്തച്ഛന് വേദങ്ങള്‍ പഠിപ്പിച്ചിരുന്ന സ്ഥലം) കടന്ന് ക്ഷേത്രത്തില്‍ തിരിച്ചെത്തി.
തുടര്‍ന്ന് ഭക്തര്‍ക്ക് അന്നദാനവും നടത്തിയാണ് തീര്‍ഥയാത്ര സമാപിച്ചത്. കോട്ടക്കല്ലില്‍ കൂടി കയറുന്നതും ഇറങ്ങുന്നതും രണ്ട് കൈയും കുത്തിപ്പിടിച്ചു വേണം അതിസാഹസികമായ മല കയറുന്നത്.
ആഘോഷ കമ്മറ്റി പ്രസി. കെ. ഷാജിമോന്‍, സെക്ര. ടി. ബാബുരാജ്, കെ. അപ്പുണ്ണി, കെ. ഭാസ്കരന്, കെ. വേണുഗോപാല്‍, സുധീഷ്, എം. സുരേന്ദ്രന്, എം. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: