മുനമ്പം: മുനമ്പം ഭൂപ്രശ്നം ജനാധിപത്യത്തിന്റെ അപചയമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാന്‍ തീരദേശ ജനത നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന്റെ പതിനെട്ടാം ദിനത്തില്‍ അവരെ സന്ദര്‍ശിക്കുകയായിരുന്നു ബിഷപ്പ്.
ജനാധിപത്യത്തിന്റെ കാവലാളാകേണ്ട മാധ്യമങ്ങള്‍ ഈ പ്രശ്നം തമസ്ക്കരിക്കുമ്പോള്‍ അവയും അപചയത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജനതയ്ക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും ഒപ്പമുണ്ടാകുമെന്ന് ബിഷപ്പ് ഉറപ്പ് നല്കി.
നിരാഹാര സമരം പത്തൊന്‍പതാം ദിനത്തിലേക്ക് കടന്നു. പതിനെട്ടാം ദിനത്തില്‍ രതി അംബുജാക്ഷന്, ഷൈനി മാര്ട്ടിന്, ജൂഡി ആന്റണി, ഷീബ ടോമി, ജെസി ബേബി, മോളി റോക്കി, സിന്ധു ഹരിദാസ്, മേരി ജോസി, സൗമി വേണു, ഗ്രേയ്സി ജോയി, ബിന ഷാജന് എന്നിവര്‍ നിരഹാരമനുഷ്ഠിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍ റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, ഫാ. അജയ് കൈതത്തറ, കൊല്ലം രൂപത വൈദികന് ഫാ. റൊമാന്‍സ് ആന്റണി, വിശ്വധര്‍മ്മം മുഖപ്രത്രം എഡിറ്റര്‍ പ്രൊഫ. മാര്‍ഷല്‍ ഫ്രാങ്ക്, കാഞ്ഞിരപ്പിള്ളി രൂപത കട്ടപ്പന ഫെറോന വൈദീകരായ ഫാ. നോബി വെള്ളാപ്പിള്ളി, ഫാ. ഷിബിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: