ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങ് പരിഷ്കരിച്ചപ്പോള്‍ ബൗളിങ്ങില്‍ ഒന്നാമതായിരുന്ന ഭാരതത്തിന്റെ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് ഇപ്പോള്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്.
ഇന്നലെയാണ് ഐസിസി പുതിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് റബാഡയ്ക്ക് മുതല്കൂട്ടായത്. നിലവില്‍ നടന്നുവരുന്ന പരമ്പരയില്‍ റബാഡ 300 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും നേടാനാകാതെ വന്നതാണ് ബുംറയ്ക്ക് തിരിച്ചടിയായത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബുംറ ഇപ്പോള്‍ രണ്ട് പേര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തേക്കാണ് ഇടിഞ്ഞത്. രണ്ടാം റാങ്കിലുള്ളത് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹെയ്സല്‍വൂഡ് ആണ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഭാരത പേസ് ബൗളര്‍ ആണ് ബുംറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: