മുനമ്പം: വഖഫിന്റെ മറവില്‍ മുനമ്പം, ചെറായി മേഖലയില്‍ നടക്കുന്നത് പച്ചയായ മനുഷ്യാവകാശ ലംഘനമാണെന്ന് തൃശൂര്‍ അതിരൂപത ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് ഏറ്റവും നിസഹായാവസ്ഥയില്‍ കഴിയുന്ന ജനതയാണ് മുനമ്പത്തേത്. അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന 610 കുടുംബങ്ങളോട് തൃശൂര്‍ രൂപതയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് താന്‍ മുനമ്പത്തെ സത്യഗ്രഹ പന്തലിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനത അവരുടെ അധ്വാനം കൊണ്ട് വിയര്‍പ്പൊഴുക്കി, ഒരു സ്ഥാപനത്തില്‍ നിന്ന് തീറെഴുതി വാങ്ങിയ സ്ഥലം, സ്വന്തം കിടപ്പാടം ഒരു സുപ്രഭാതത്തില്‍ ഇത് തങ്ങളുടേതല്ല എന്ന് പറയുമ്പോള്‍, അതിനേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനമില്ല.
ഇതിനെതിരെ പ്രതികരിക്കാനുള്ള വേദികള്‍ പോലും അവര്‍ക്കു മുന്നില്‍ അടയ്ക്കുകയാണ്. രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളും പൊതുസമൂഹവും ഇവിടെ വന്ന് ഐക്യദാര്‍ഢ്യം പ്രടകപ്പിക്കുന്നുണ്ട്. പക്ഷെ അതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. ഇതിലെ മനുഷ്യാവകാശ ലംഘനമാണ് നാം തിരിച്ചറിയേണ്ടത്. ഇതിനെ മതപരമായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവരും ഉണര്‍ന്ന് എഴുന്നേല്‍ക്കണം. മുനമ്പത്തെ സമരം ജനമുന്നേറ്റമായി, ധാര്‍മ്മിക സമരമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ മാത്രമല്ല രാജ്യത്തെങ്ങും ഇത് കത്തിപ്പിടിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: