ടെല്‍ അവീവ്: ഇസ്രയേലിലേക്ക് ഇറാന് ബാലിസ്റ്റിക് മിസൈല്‍ അയച്ചത് ഒക്ടോബര്‍ ഒന്നിനായിരുന്നു 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 26ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയത് 35 വര്‍ഷമായി ഇറാന്റെ ആത്മീയനേതാവായി തുടര്‍ന്ന ആയത്തൊള്ള ഖമനേയ് ആയിരുന്നു. അത്രയ്ക്ക് അണുവിട തെറ്റാതെയുള്ള ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിയത്. ഇറാന്റെ വ്യോമപ്രതിരോധസംവിധാനത്തിന്റെ വലിയ പഴുതുകള്‍ തുറന്നുകാട്ടുന്നതായിരുന്നു ഇസ്രയേലിന്റെ ഈ ആക്രമണം.
ഇറാനിലേക്ക് പറന്നത് അമേരിക്ക നല്കിയ എഫ് 35 എന്ന അതിനിഗൂഢ ആക്രമണം നടത്തുന്ന ജെറ്റുകളും ഡ്രോണുകളും ആയിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ ഭയന്നത് സംഭവിച്ചില്ല. ആണവനിലയങ്ങളെയും എണ്ണശുദ്ധീകരണശാലകളേയും ഒഴിവാക്കിക്കൊണ്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. അതുകൊണ്ട് ആളപായം കുറവായിരുന്നു. നാല് പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് ഇറാന് അവകാശപ്പെടുന്നത്.
ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇറാനിലെത്താന്‍ വേണ്ടി വ്യോമപാത തുറന്നുകൊടുത്തത് ഇസ്ലാമിക രാജ്യമായ ജോര്‍ദ്ദാന്‍ ആയിരുന്നു. പക്ഷെ അത് ആരും അറിഞ്ഞില്ല. കാരണം സാധാരണ യാത്രാവിമാനങ്ങള്‍ പറക്കുക 30,000 മുതല്‍ 40,000 വരെ അടി ഉയരത്തിലാണെങ്കില്‍, എഫ്-35 എന്ന യുദ്ധവിമാനം പറക്കുന്നത് 60,000 അടി ഉയരത്തിലാണ്.
20 കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമിച്ചത്. ഇതില്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണ യൂണിറ്റ്, ഭൂതലത്തില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാന്‍ പാകത്തില്‍ മിസൈലുകള്‍ വിന്യസിച്ച സ്ഥലം എന്നിവ ഉള്‍പ്പെടുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന് കിഴക്കുള്ള ഒരു ഇറാന് വ്യോമപ്രതിരോധസംവിധാനവും ടെഹ്റാന് തെക്കുള്ള വ്യോമപ്രതിരോധ സംവിധാനവും തകര്‍ന്നു. ഇലാം, ഖുസെസ്താന്‍ പ്രവിശ്യകളില്‍ സ്ഥാപിച്ചിട്ടുള്ള വ്യോമപ്രതിരോധത്തിന്റെ മുഖ്യകേന്ദ്രങ്ങളാണ് ഇവ.
ഇറാന്റെ പ്രതിരോധസംവിധാനത്തിന്റെ ദൗര്‍ബല്യം തുറന്നുകാണിക്കുന്നതായിരുന്നു ഇസ്രയേലിന്റെ ആക്രമണം. മുന്‍കൂട്ടി ഈ ആക്രമണത്തെ തിരിച്ചറിയാന്‍ ഇറാന് സാധിച്ചില്ല. ഇത് ഇറാന്റെ പ്രതിരോധം എത്രത്തോളം പഴുതുകള്‍ ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടുന്നു. ബാലിസ്റ്റിക് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തത് അതുവരെ ആര്‍ക്കും തൊടാന്‍ പോലും കഴിയില്ലെന്ന് കരുതിയ രഹസ്യ സൈനിക സംവിധാനങ്ങളാണ്. ഈ ആക്രമണത്തിന് പകരം വീട്ടും എന്ന് വെല്ലുവിളിക്കാന്‍ പോലുമുള്ള ശേഷി ആയത്തൊള്ള ഖമനേയിയ്ക്ക് നഷ്ടപ്പെട്ടു. കാരണം ഇനി ഇസ്രയേലിനെ ആക്രമിച്ചാല്‍ പ്രത്യാക്രമണം ഇതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതായിരിക്കും എന്ന താക്കീത് തന്നെയാണ് ഇസ്രയേല്‍ നല്‍കിയിരിക്കുന്നത്. ഇനി ഒരു ആക്രമണം ഇസ്രയേലിന് നേര്‍ക്കുണ്ടായാല്‍ ഇറാന്റെ സൈനികസംവിധാനങ്ങളെ മാത്രമല്ല, വേണമെങ്കില്‍ ആണവ നിലയങ്ങളേയും എണ്ണക്കിണറുകളെയും ചാമ്പലാക്കാന്‍ ഇസ്രയേലിന് നിമിഷങ്ങള്‍ മതി എന്ന തിരിച്ചറിവാണ് ആയത്തൊള്ള ഖമനേയിയ്ക്ക് കിട്ടിയത്. അതിനാല്‍ എന്തായാലും പൊടുന്നനെ ഒരു പ്രതികാരത്തിന് ഇറാന് മുതിരില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: