കോട്ടയം: തോമസ് കെ തോമസിന് എതിരെ കോഴ വിവാദം ഉയര്‍ത്തിയിട്ടും വഴങ്ങാതെ എന്‍സിപി. എ കെ ശശീന്ദ്രനെ പിന്‍വലിച്ച് തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് എന്‍സിപി കേന്ദ്രനേതൃത്വം അടക്കമുള്ളവരുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് എന്‍സിപി സ്വരം കടുപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ എന്‍സിപിയെ പിണക്കാനും ആകില്ല എന്ന അവസ്ഥയിലാണ് സിപിഎം.
ഇഷ്ടമില്ലാത്തവരെ ബിജെപി ബന്ധം ആരോപിച്ച് തഴയുന്ന നിലപാടിനെതിരെയാണ് എന്‍സിപിയുടെ പോരാട്ടം.പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്ന് എ കെ ശശീന്ദ്രനെ പിന്‍വലിക്കും എന്നാണ് പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയാമെന്ന് ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറിനോട് ശശീന്ദ്രന് വ്യക്തമാക്കിയതുമാണ്.
രമ്യമായ ഒരു പരിഹാരത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് തോമസ് കെ തോമസിനെതിരെ 100 കോടിയുടെ കോഴ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. തോമസ് കെ തോമസിനെ കുരുക്കുന്നത് വഴി എന്‍സിപിയെ വരുതിയില്‍ നിര്‍ത്താം എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കോഴ വിവാദം ഉയര്‍ന്നതോടെ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം എന്ന് ആവശ്യം എന്‍സിപി ഉപേക്ഷിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ്. എന്നാല്‍ പാര്‍ട്ടി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു . തോമസ് കെ തോമസിനെതിരെ എന്‍സിപിക്ക് അത്തരമൊരു ആക്ഷേപം നിലവിലില്ലാത്ത പക്ഷം എന്തിനാണ് ഇടതുമുന്നണി ഉഷ്ണിക്കുന്നത് എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: