ന്യൂദല്‍ഹി: ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ (ടിഎഎസ്എല്‍)സി 295 വിമാനങ്ങള്‍ക്കായുള്ള ഫൈനല്‍ അസംബ്ലി ലൈന്‍ പ്ലാന്റിന്റെ ഉദ്ഘാടനം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്‌പെയിന്‍ പ്രസിഡന്റ് പെഡ്രോ സാഞ്ചസും സംയുക്തമായി നിര്‍വഹിക്കും.
സി-295 നിര്‍മാണ കേന്ദ്രത്തിന്റെ തറക്കല്ലിട്ടതും നരേന്ദ്രമോദിയാണ്. തദ്ദേശീയ വിമാന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പെഡ്രോ സാഞ്ചസ് ഭാരതത്തിലെത്തുന്നത്. നാളെ എത്തുന്ന പെഡ്രോ സാഞ്ചസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും അദ്ദേഹം സന്ദര്‍ശിക്കും. മുംബൈയിലെത്തുന്ന സാഞ്ചസ് വ്യാപാര, വ്യവസായ, സിനിമാ മേഖലകളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും. പ്രധാനമന്ത്രി മോദിയുടെ 2017ലെ സ്പെയിന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഭാരതവും സ്പെയിനും തമ്മില്‍ വളരെ മികച്ച ബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും പങ്കാളിത്തം വഹിക്കുന്ന മേഖലകളെക്കുറിച്ച് അവലോകനം ചെയ്യുന്നതിനുള്ള അവസരമായാണ് പെഡ്രോ സാഞ്ചസിന്റെ സന്ദര്‍ശനത്തെ ഭാരതം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: