ലക്നൗ : രാം ലല്ലയുടെ തേടിയെത്തി ക്രിക്കറ്റ് താരം മിന്നുമണി. കളഭവും , കുങ്കുമവും തൊട്ട് മാലയും ചാർത്തി ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ചിത്രവും , വീഡിയോയും മിന്നുമണി ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചു.
“ഒരു ദശലക്ഷം വിളക്കുകൾ അയോദ്ധ്യയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു. രാമക്ഷേത്രത്തിലേക്കുള്ള നിങ്ങളുടെ യാത്ര വെളിച്ചവും അനുഗ്രഹവും കൊണ്ട് നിറയട്ടെ. ജയ് ശ്രീറാം”-എന്നാണ് ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് മിന്നുമണി കുറിച്ചത്.
നിരവധി പേരാണ് മിന്നുമണിയ്ക്ക് ആശംസ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: