ചെന്നൈ: 1961 മറ്റേണിറ്റി ആക്ടിലെ വ്യവസ്ഥകള്‍ കരാര്‍ തൊഴിലാളികള്‍ക്കും ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി. ഹര്‍ജി നല്കിയ നഴ്സുമാരുടെ പ്രസവാവധി അപേക്ഷകള്‍ മൂന്നു മാസത്തിനകം തീര്‍പ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചു
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് 270 ദിവസത്തെ അവധി നിഷേധിച്ചതു ചോദ്യം ചെയതു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കരാര്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. രണ്ടുവര്‍ഷത്തിലധികം ജോലി ചെയ്തവര്‍ക്ക് അവധി അനുവദിക്കാമെന്ന വ്യവസ്ഥയും പാലിക്കണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: