കൊച്ചി: വികസിത് ഭാരത് ലക്ഷ്യം മുന്നോട്ട് വെച്ച് അതിവേഗം കുതിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതികള്‍ പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഒരുക്കം തുടങ്ങി. റോഡ്-റെയില്‍ ഗതാഗതങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ അമൃത് പദ്ധതികളില്‍ രാജ്യത്തെ റെയില്‍വെ മേഖലയിലുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യം ഏറെ മുന്നേറിക്കഴിഞ്ഞു.
ജനുവരിയോടെ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ‘അമൃത് ഭാരത്’ ബോര്‍ഡ് ഉയരും. ഇന്ത്യയിലെ 1309 റെയില്‍വേ സ്റ്റേഷനുകളില്‍ 508 സ്ഥലങ്ങളില്‍ നവീകരണം അതിവേഗത്തിലാണ്.
കുറഞ്ഞ ചെലവില്‍ സ്റ്റേഷന്റെ പുനർവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. അനാവശ്യ/പഴയ കെട്ടിടങ്ങള്‍ മാറ്റിസ്ഥാപിക്കും. മേല്‍നടപ്പാതകള്‍, എസ്കലേറ്റർ, ലിഫ്റ്റുകള്‍, പാർക്കിങ്, പ്ലാറ്റ്ഫോം, വിശ്രമമുറികള്‍ ഉള്‍പ്പെടെ വിപുലീകരിക്കും. ആധുനിക അറിയിപ്പ് സജ്ജീകരണം, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം, സി.സി.ടി.വി., വൈഫൈ എന്നിവ ഇതില്‍പെടും.
കേരളത്തില്‍ രണ്ടു ഡിവിഷനുകളിലായി 30 സ്റ്റേഷനുകളുണ്ട്. പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിലായി 249 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. കണ്ണൂർ ഒഴികെയുള്ള 15 സ്റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒൻപതിടങ്ങളിൽ പ്രവർത്തനങ്ങൾ 80 ശതമാനത്തിലേറെ പൂർത്തിയായി കഴിഞ്ഞു.
പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളില്‍ 249 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. കണ്ണൂർ ഒഴികെ 15 സ്റ്റേഷനുകളില്‍ ജനുവരിയില്‍ പൂർത്തിയാകും. ഒൻപത് സ്റ്റേഷനുകളില്‍ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതല്‍ തുക അനുവദിച്ചത് കണ്ണൂരിലാണ്- 31.23 കോടി രൂപ. അവസാന നിമിഷം പദ്ധതിയില്‍ ഉള്‍പ്പെട്ട കണ്ണൂരില്‍ പ്രവൃത്തി തുടങ്ങിയിട്ടില്ല.
സ്റ്റേഷൻ വികസനത്തിനൊപ്പം വാണിജ്യ സമുച്ചയങ്ങളും ഉയരും. മുംബൈ ഉള്‍പ്പെടുന്ന പശ്ചിമ റെയില്‍വേയിലാണ് കൂടുതല്‍- 22 സ്റ്റേഷനുകള്‍. ഡല്‍ഹി ഉള്‍പ്പെടുന്ന വടക്ക് -21, ദക്ഷിണ റെയില്‍വേ-17.
കേരളത്തില്‍ ഏഴ് സ്റ്റേഷനുകള്‍ ഉണ്ട്. തിരുവനന്തപുരം-497 കോടി രൂപ, കോഴിക്കോട്- 472.96 കോടി, എറണാകുളം ജങ്ഷൻ-444.63 കോടി, കൊല്ലം-384.39 കോടി, എറണാകുളം ടൗണ്‍-226 കോടി, വർക്കല-133 കോടി.
കേരളത്തിലെ അമൃത് സ്റ്റേഷനുകള്‍ ഇവയാണ്: വടക്കാഞ്ചേരി, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, മാവേലിക്കര, ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്, കണ്ണൂർ, കാസർകോട്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: