കല്‍പ്പറ്റ: വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരി ജില്ലാ കളലക്ടര്‍ മേഘശ്രീക്ക് മുമ്പാകെ ഉച്ചയ്ക്ക് 12 മണിക്കാണ് നവ്യ പത്രിക സമര്‍പ്പിക്കുക.
ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി.സദാനന്ദന്, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനന് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടാകും.
അഞ്ച് വര്‍ഷക്കാലം എം.പി ആയി ഇരുന്ന രാഹുല്‍ ഗാന്ധി വയനാടിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് നവ്യ കുറ്റപ്പെടുത്തി. വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികള്‍ ആണ് രാഹുലും പ്രിയങ്കയുമെന്ന് നവ്യ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ വയനാട്ടില്‍ ജനങ്ങള്‍ക്ക് ഒപ്പം നില്ക്കുന്ന എം.പിയെ ആണ് ആവശ്യമെന്നും നവ്യ ചൂണ്ടിക്കാട്ടി.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച പത്രിക സമപപ്പിച്ചു. ചേലക്കരയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, ഇടത് സഥാനാര്‍ത്ഥി യു ആര് പ്രദീപ് എന്നിവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും പത്രിക നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: