ന്യൂദല്‍ഹി: കേരളത്തിലെ ആരോഗ്യപദ്ധതികള്‍ക്ക് കേന്ദ്രം 35 കോടി രൂപ കൂടി അനുവദിച്ചു. ദേശീയ ആരോഗ്യമിഷന്‍, കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷയ്‌ക്കുള്ള ആര്‍സിഎച്ച് പദ്ധതി, ദേശീയ ആരോഗ്യ പദ്ധതികള്‍, അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ നടത്തിപ്പിനാണിത്.
ഈ സാമ്പത്തിക വര്‍ഷം ആരോഗ്യവകുപ്പിനു കേന്ദ്രം 69.35 കോടിയാണ് നല്കുക. അതിലെ 35 കോടിയാണ് അനുവദിച്ചത്. കാഞ്ഞിരപ്പള്ളി, കോഴിക്കോട്, കൊല്ലം, കാസര്‍കോട് ടാറ്റ ആശുപത്രി, മലപ്പുറം, പള്ളുരുത്തി ആശുപത്രികളുടെ നവീകരണം, പത്തനംതിട്ട, ഇടമലക്കുടി, ഇടുക്കി ആശുപത്രികളുടെ വികസനം, പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡ്, കണ്ണൂര്‍ പഴയങ്ങാടി ആശുപത്രിയില്‍ കാഷ്വാലിറ്റി ബ്ലോക്ക്, കാഞ്ഞങ്ങാട് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ നവീകരണം എന്നിവയ്‌ക്ക് 69 കോടി കേന്ദ്രം നല്കും.
പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി അടുത്തിടെ കേന്ദ്രം എന്‍എച്ച്എം വഴി കേരളത്തിന് പണം അനുവദിച്ചിരുന്നു. കാരുണ്യപദ്ധതിയുടെ നടത്തിപ്പിനു വേണ്ടതുള്‍പ്പെടെയുള്ള വിഹിതം കേന്ദ്രം കൃത്യമായി നല്കുന്നുമുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകള്‍ പണിയാന്‍ കേന്ദ്രം അനുമതി നല്കിയിരുന്നു. 60,000 വീടുകള്‍ പട്ടിക വിഭാഗക്കാര്‍ക്കാണ്. ഇതിന്റെ ആദ്യഗഡുവായി 64 കോടിയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പിഎംഎവൈ വീടുകള്‍ പണിയുന്നത് ലൈഫ് മിഷനിലൂടെയാണ്. കഴിഞ്ഞ ബജറ്റില്‍ പിഎംഎവൈക്ക് കൂടുതല്‍ തുക കേന്ദ്രം മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനം ആവശ്യപ്പെടാതെ തന്നെ ഇത്രയധികം വീടുകള്‍ക്ക് അനുമതിയേകിയത്. സംസ്ഥാനത്തെ 2,14,124 പേരെയാണ് കേന്ദ്രം ആവാസ് യോജന പട്ടികയില്‍പ്പെടുത്തിയത്. ഇതില്‍ 13,114 പേര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷം വീട് അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: