കോട്ടയം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് പോലീസ്. ആരോപണ വിധേയയായ പി പി ദിവ്യയെയും അതിനു പിന്നിലുണ്ടെന്ന് കരുതപ്പെടുന്നവരെയും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ അന്വേഷണത്തില്‍ മെല്ലെ പോക്ക് തുടരുകയാണ് . ഉപതിരഞ്ഞെടുപ്പു കഴിയും വരെ നവീന്റെ കുടുംബത്തിനൊപ്പമാണെന്ന പ്രതീതി ജനിപ്പിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവീന്‍ ബാബുവിന്റെ മരണം എപ്പോഴാണ് നടന്നതെന്ന് സംബന്ധിച്ച് പോലീസിന് ഇനിയും വ്യക്തതയില്ല.
യാത്രയയപ്പ് യോഗം കഴിഞ്ഞു റെയില്‍വേ സ്റ്റേഷനിലേക്ക് പോയ നവീന്‍ ബാബു മുനീശ്വരന്കോവിലിനരികെ വാഹനത്തില്നിന്നിറങ്ങിയതായി പറയുന്നുണ്ട്. എന്നാല്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് എത്തിയോ, വീണ്ടും ക്വാര്‍ട്ടേഴ്സില്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചൊന്നും ഒരു ധാരണയും ഇല്ല .ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ കാര്യമായി പരിശോധിക്കാന്‍ പോലീസ് മുതിര്‍ന്നിട്ടുമില്ല.
നവീന്‍ ബാബുവിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലാണ്. അവസാന നിമിഷങ്ങളില്‍ നവീന്‍ ബാബു ആരോടൊക്കെ സംസാരിച്ചു, ആര്‍ക്കൊക്കെ മെസ്സേജുകള്‍ അയച്ചു എന്നത് സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിടുന്നില്ല. ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിതീകരണമില്ല.
ഇപ്പോഴും ഒളിവില്‍ കഴിയുന്ന ദിവ്യയെ കണ്ടെത്താന്‍ പൊലീസ് ഒരു നീക്കവും നടത്തുന്നില്ല.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കി ചിത്രീകരിച്ച പ്രശാന്തിനെതിരെ നടപടിയെടുക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജും ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: