മലപ്പുറം: എടപ്പാളില്‍ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ ഒരു കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ അന്തർ ജില്ല പോക്കറ്റടി സംഘം അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് നാലേരി വീട് ജയാനന്ദൻ എന്ന ബാബു (61), എറണാകുളം പള്ളുരുത്തി പാറപ്പുറത്ത് ഹൗസ് നിസാർ എന്ന ജോയ് (50), എറണാകുളം പള്ളുരുത്തി നെല്ലിക്കൽ ഹൗസ് നൗഫൽ (34) എന്നിവരാണ് പിടിയിലായത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വളാഞ്ചേരിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറിയ പ്രതികൾ, കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വർണവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ജിബിയുടെ ബാഗിലെ സ്വർണാഭരണമാണ് മോഷ്ടിച്ചത്. തുടർന്ന് എടപ്പാളിലിറങ്ങിയ പ്രതികൾ സ്വർണം വീതംവെച്ചെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. എടപ്പാളിൽ ബസിറങ്ങിയവരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. സ്ഥിരം കുറ്റവാളികളായ ഇവരെ സി.സി ടി.വി ദൃശ്യത്തിലൂടെ പോലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ടവർ ലൊക്കേഷൻ കണ്ടെത്തി ഒരു പ്രതിയെ വലയിലാക്കി. വൈകാതെ മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു.
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു കവര്‍ച്ച. തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി തൃശൂര്‍ സ്വദേശികളായ ജ്വല്ലറി ഉടമകള്‍ ജിബി എന്ന ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണാഭരണങ്ങള്‍ കുറ്റിപ്പറത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെ ബാഗില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു.
ഉടനെ ബസ്സ് ജീവനക്കാരെ സംഭവം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്ത് ബസ്സ് സ്റ്റേഷനിലെത്തിച്ച് ബസ്സിലും യാത്രക്കാരെയും പരിശോധന നടത്തിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല.സംഭവം അറിഞ്ഞ ജ്വല്ലറി ഉടമകളും സ്റ്റേഷനിലെത്തി പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: