അമ്പലപ്പുഴ: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച വീട്ടമ്മയെ സംരക്ഷിച്ച് പോലീസും കോണ്‍ഗ്രസും. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കരൂര്‍ മാവേലിപ്പറമ്പില്‍ തങ്കമണിയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത്. കൊതുക് സാന്ദ്രതാ പീനത്തിനായി വീട്ടിലെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെയാണ് വീട്ടമ്മ അക്രമിച്ചത്.
ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പ്രദേശത്ത് കൊതുക് സാന്ദ്രത കൂടിയതിനാല്‍ ഇവിടെ വെക്ടര്‍ പീനം നടത്തുന്നതിന് പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം തീരുമാനിച്ചിരുന്നു. പിന്നാലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിനു സുധാകറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ എട്ടംഗ സംഘം വീടുകളില്‍ പരിശോധന ആരംഭിച്ചത്.
പരിശോധനയുടെ ഭാഗമായി തങ്കമണിയുടെ വീട്ടിലെത്തിയപ്പോള്‍ തന്റെ വീട്ടില്‍ കയറാന്‍ പാടില്ലെന്ന് പറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ ഇവര്‍ തട്ടിക്കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കഴുത്തിന് പിടിച്ച് അക്രമിക്കുകയും ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും ആശാ പ്രവര്‍ത്തക ജെമിനിയുടെ സ്വര്‍ണ മാല പൊട്ടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി മെഡിക്കല്‍ ഓഫീസര്‍ അമ്പലപ്പുഴ പോലീസിന് കൈമാറിയിരുന്നു.
തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് കാട്ടി വീട്ടമ്മയും പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് അനുഭാവിയായ വീട്ടമ്മയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങിയതോടെ പോലീസ് കേസെടുക്കാതെ ഒളിച്ചുകളിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഒരു ഉന്നത ജനപ്രതിനിധി ഇടപെട്ടതാണ് കേസെടുക്കാത്തതിന്
കാരണമായതെന്നറിയുന്നു.
മുന്‍ വൈരാഗ്യത്തിന്റെ പേരിലും വിവരാവകാശം നല്‍കിയതിന്റെ പേരിലുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ പരിശോധനക്കെത്തിയതെന്ന് വീട്ടമ്മ പറയുന്നു.എന്നാല്‍ പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും അവരോട് സഭ്യമല്ലാത്ത തരത്തില്‍ സംസാരിക്കുകയും ചെയ്ത വീട്ടമ്മക്കെതിരെ കേസെടുക്കാത്ത നടപടിക്കെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: