ജനീവ: ആഗോളതലത്തില്‍ കോളറയ്ക്കെതിരെയുള്ള വാക്സിന്റെ ക്ഷാമം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആഗോള ശേഖരത്തില്‍ വാക്സിന് സ്റ്റോക്കുകള്‍ അവശേഷിക്കുന്നില്ല. ഉത്പാദനം പൂര്‍ണശേഷിയില്‍ നടക്കുന്നുണ്ടെങ്കിലും ആവശ്യം വിതരണത്തേക്കാള്‍ കൂടുതലാണെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രതിമാസ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
സംഭരിച്ചുവച്ചിരുന്ന ഓറല്‍ കോളറ വാക്സിന് ഒക്ടോബര്‍ 14ന് തീര്‍ന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ ഉത്പാദനം പ്രതീക്ഷിക്കുന്നു. എന്നാല്‍, നിലവിലെ ദൗര്‍ലഭ്യം പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. സപ്തംബര്‍ ഒന്നിനും ഒക്ടോബര്‍ 14നും ഇടയില്‍ ബംഗ്ലാദേശ്, സുഡാന്, നൈജര്‍, എത്യോപ്യ, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്ന് കോളറ വാക്സിനായുള്ള അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. 8.4 ദശലക്ഷം ഡോസുകളാണ് ആവശ്യപ്പെട്ടത്. പക്ഷേ 7.6 ദശലക്ഷം ഡോസുകള്‍ മാത്രമേ കയറ്റുമതി ചെയ്യാന്‍ സാധിച്ചുള്ളു, റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: