ലെബനന്: പല അടരുകളുള്ള സൂരക്ഷാവ്യൂഹമാണ് ഹമാസ് തീവ്രവാദിനേതാവ് യാഹിയ സിന്‍വാറിന് ചുറ്റും ഉണ്ടായിരുന്നത്. ഇരുപതോളം ഇസ്രയേലി ബന്ദികളെ ഒപ്പം കൊണ്ടുനടന്നു. നിരന്തരമായി ഒളികേന്ദ്രങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. ദേഹത്തെ പൊതിഞ്ഞുകെട്ടിയത് 20 കിലോഗ്രാം ഭാരമുള്ള അത്യുഗ്രസ്ഫോടനശേഷിയുള്ള ഡൈനാമിറ്റ് ആണ്. എന്നിട്ടും ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യസംഘടനയായ ഷിന് ബെറ്റും ചാരസംഘടനയായ മൊസ്സാദും കൃത്യമായി സിന്‍വാറിന്റെ നീക്കങ്ങള്‍ അടയാളപ്പെടുത്തി.
ഇത്രയും സങ്കീര്‍ണ്ണമായ ഗാസയിലെ കെട്ടിടസമുച്ചയങ്ങളില്‍ നിന്നും കൃത്യമായി ഹമാസ് നേതാവ് സിന്‍വാര്‍ അഭയം തേടി ഓടിക്കയറിയ കെട്ടിടത്തിലേക്ക് പോയ ഡ്രോണ്‍ ക്യാമറ അത് സിന്‍വാര്‍ തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇസ്രയേല്‍ സേന അദ്ദേഹത്തെ വധിച്ചത്. ഇതില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം എത്ര സങ്കീര്‍ണ്ണമായ സൂരക്ഷാവലയവും ഇസ്രയേലിന് മുന്നില്‍ തകര്‍ന്നടിയും എന്ന് തന്നെയാണ്.
അങ്ങിനെയെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയ്ക്കും അധികനാള്‍ ഒളിച്ചുകഴിയാനാവില്ല. ഇറാന്റെയും ഇറാന്റെ ചൊല്‍പ്പടിക്ക് നില്ക്കുന്ന ഹമാസ്, ഹെസ്ബുള്ള, ഹൂതി തുടങ്ങിയ അസംഖ്യം ഇസ്രാമിക തീവ്രവാദ സംഘടനകളുടെയും മേല്‍ നികത്താന്‍ കഴിയാത്ത പരിക്കേല്പിക്കാന് ആയത്തൊള്ള അലി ഖമനേയെ വധിക്കുന്നതിലൂടെ സാധിക്കുമെന്ന് ഇസ്രയേല്‍ കരുതുന്നു. ഇറാനിലെ തീവ്ര ഇസ്ലാമിക സര്‍ക്കാരിന് കരുത്തുപകരുന്ന ആയത്തൊള്ള അലി ഖമനേയ് യെ വധിച്ചാല്‍ ഇറാനിലെ ഭരണം ചിതറുമെന്നാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്. ഹമാസും ഹെസ്ബൊള്ളയും ഹൂതിയും ഇതോടെ ചിതറിത്തെറിക്കും. ആ നിമിഷം കാത്തിരിക്കുകയാണ് ഇസ്രയേല്‍. ആയത്തൊള്ള അലി ഖമനേയുടെ ജീവനെടുക്കാന്‍. അതാണ് അന്താരാഷ്ട്ര ചാരസംഘടനകല് നല്കുന്ന വിവരം.
ഇസ്രയേലിന് തിരിച്ചടി കിട്ടുമോ?
ഇറാനെയും ഇറാന് ഊട്ടിവളര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളായ ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നിവയ്ക്കെതിരെയും ഒറ്റയടിക്ക് യുദ്ധം നടത്തുകയാണ് ഇസ്രായേല്‍. എത്ര നാള് ഈ യുദ്ധത്തില്‍ ഇസ്രയേലിന് പിടിച്ചുനില്ക്കാനാവും എന്നത് കാതലായ ചോദ്യമാണ്. ഏറ്റുമുട്ടലില്‍ ഇസ്രയേലിന്റെ സൈന്യശേഷിയും ആയുധശേഷിയും കുറയുകയാണ്. അത് അന്തിമമായി ഇസ്രയേലിന് തിരിച്ചടി കിട്ടുന്നതില്‍ കലാശിക്കുമോ? അങ്ങിനെയെങ്കില്‍ യുദ്ധാനന്തരം അധികാരസമവാക്യങ്ങള്‍ മാറിയ മറ്റൊരു പശ്ചിമേഷ്യയായിരിക്കും അവശേഷിക്കുക. ഇസ്രയേലിന്റെ ആധിപത്യം നഷ്ടപ്പെട്ട, ഇസ്ലാമിക തീവ്രവാദം അരങ്ങുതകര്‍ക്കുന്ന പശ്ചിമേഷ്യ. അന്തിമവിജയം ആര്‍ക്കായിരിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: