റായ്പൂർ: നവംബർ 23ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂർ സൗത്തിൽ താമര വീണ്ടും വിരിയുമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി അരുൺ സാവോ. ശനിയാഴ്ച മാധ്യമപ്രവർത്തകരോട്സംസാരിക്കവെയാണ് അദ്ദേഹം തന്റെ പ്രതീക്ഷ പങ്കിട്ടത്.
റായ്പൂർ സൗത്ത് അസംബ്ലി സീറ്റിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ എട്ട് തവണയായി ബിജെപിയുടെ ബ്രിജ്മോഹൻ അഗർവാളാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. റായ്പൂർ സൗത്തിലെ ജനങ്ങളുടെ അനുഗ്രഹം ബിജെപിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
ഈ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജനപിന്തുണ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണയും റായ്പൂർ സൗത്തിലെ ജനങ്ങളുടെ അനുഗ്രഹം ബിജെപിക്ക് തീർച്ചയായും ലഭിക്കും. റായ്പൂർ സൗത്തിൽ താമര ഒരിക്കൽ കൂടി വിരിയുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലായിട്ടാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബർ 15ന് ഉത്തർപ്രദേശിലെ ഒമ്പത് സീറ്റുകളിലും കേരളത്തിലെ വയനാട് ലോക്സഭാ സീറ്റും ഉൾപ്പെടെ 48 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
47 നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നവംബർ 13 ന് വോട്ടെടുപ്പ് നടക്കുമ്പോൾ ഉത്തരാഖണ്ഡിലെ ഒരു നിയമസഭാ മണ്ഡലത്തിലും മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിലും നവംബർ 20 നും വോട്ടെടുപ്പ് നടക്കും.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കുക, മീരാപൂർ, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, കർഹാൽ, ഫുൽപൂർ, കതേഹാരി, മജവാൻ, സിഷാമൗ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേ സമയം നവംബർ 13, 20 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കും. നേരത്തെ ഒക്ടോബറിൽ ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: