മഞ്ചേരി: കേരളാ സൂപ്പര്‍ ലീഗില്‍ സ്വന്തം മണ്ണില്‍ മലപ്പുറം എഫ്സി മറുപടി ഇല്ലാത്ത മൂന്ന് ഗോളികള്‍ക്ക് തൃശൂര്‍ മാജിക്ക് എഫ്സിയെ തകര്‍ത്തു. മലപ്പുറത്തിന് വേണ്ടി പെട്രാമാന്സി രണ്ട് ഗോള്‍വീതം നേടിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ അലക്സ് സാഞ്ചസ് ഒരു ഗോള്‍ നേടി.
സ്വന്തം അരാധകര്‍ക്ക് മുന്നില്‍ വന്‍ വിജയമല്ലാതെ മറ്റോന്നും ഇല്ല എന്ന ഉത്തമവിശ്വാസത്തിലാണ് ഗ്രിഗറി തന്റെ ടീമിനെ കളത്തിലിറക്കിയത്. കളിയുടെ തുടക്കം മുതല്‍ രണ്ട് തുല്യശക്തികള്‍ തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. മലപ്പുറം എഫ്സിക്കും തൃശൂരിനും വലിയ ജയത്തില്‍ കൂടുതല്‍ ഒന്നും തന്നെ പ്രതീക്ഷിക്കാന്‍ ഇല്ലായിരുന്നു. മലപ്പുറം എഫ്സിക്കാണെങ്കില് സെമിയിലേക്ക് കടക്കുവാനുള്ള മാര്‍ഗമായിരുന്നു ജയം. ഇരു ടിമും ശക്തമായ പ്രധിരോധം തീര്‍ത്തെങ്കിലും 45 മിനിറ്റായപ്പോഴും രണ്ട് ടീമികള്‍ക്കും ഗോള്‍ നേടാനായില്ല. 45 മിനുറ്റ് കഴിഞ്ഞതും മലപ്പുറത്തിന്റെ ബര്ഗാസേ കൊടുത്ത പാസില്‍ പെട്രാ മാന്‍സി മാസ്കരികമായി ഹെഡ് ചെയ്ത് കൊണ്ട് ഗോള്‍ നേടുകയായിരുന്നു. ഇതൊടെ ആദ്യ പകുതി ഒരു ഗോളിന് മലപ്പുറം മുന്നിട്ട് നിന്നു.
കളിയുടെ രണ്ടാം പകുതിയില്‍ മലപ്പുറത്തിന് കിട്ടിയ പെനാല്‍ട്ടി 54-ാം മിനുറ്റില്‍ പെട്രാമാന്സിയുടെ മനോഹരമായ ഷോട്ടില്‍ ഗോള്‍വല കുലുങ്ങി. കളിയുടെ 76-ാം മിനുറ്റില്‍ അനസ് എടത്തൊടികയെ ഗ്രിഗറി കളത്തിലിറക്കി. 84-ാം മിനുറ്റില്‍ അലക്സ് സാഞ്ചസ് മലപ്പുറത്തിന് വേണ്ടി മറ്റൊരു ഗോള്‍ കൂടി നേടി. അങ്ങനെ മറുപടി ഇല്ലാത്ത മൂന്ന് ഗോളിന് തൃശൂര്‍ മാജിക്ക് തകര്‍ന്നടിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: