കൊച്ചി : കർണാടക ഹൈക്കോടതിയ്‌ക്കെതിരെ വിദ്വേഷ പരാമർശവുമായി എസ് ഡി പി ഐ . മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു . അതിനു പിന്നാലെയാണ് കോടതിയ്‌ക്കെതിരെ എസ് ഡി പി ഐ രംഗത്ത് വന്നത്.
കര്‍ണാടക ഹൈക്കോടതി വിധി വംശീയവാദികള്‍ക്ക് പ്രോല്‍സാഹനമാകുമെന്നാണ് എസ്ഡിപിഐയുടെ വാദം . വര്‍ഗീയതയ്‌ക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന അപകടകരമായ സന്ദേശമാണ് വിധിയിലൂടെ നൽകുന്നത്. മസ്ജിദിനുള്ളില്‍ കയറി ജയ് ശ്രീറാം മുഴക്കിയതാണ് കുറ്റം.എന്നാൽ ‘ജയ് ശ്രീറാം’ എന്ന് വിളിച്ചാല്‍ ഏത് വിഭാഗത്തിന്റെ മതവികാരമാണ് വ്രണപ്പെടുന്നത് എന്നാണ് എന്നാണ് കോടതിയുടെ ചോദ്യം. ഇത് വിഷയത്തെ വളച്ചൊടിക്കുകയാണ്- എന്നാണ് എസ് ഡി പി ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ജയ് ശ്രീറാം’ എന്നോ മതപരമായ മുദ്രാവാക്യങ്ങളോ മന്ത്രോച്ചാരണങ്ങളോ വിളിക്കുന്നത് ആരെയും വേദനിപ്പിക്കില്ലെന്നും , എന്നാൽ അത് തങ്ങളുടെ സ്വാതന്ത്യ്രത്തെ ബാധിക്കുമെന്നും എസ് ഡി പിഐ പറയുന്നു. മാത്രമല്ല കോടതി വിധി തിരുത്തി പറയണമെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: