ഈ കാര്യങ്ങളെല്ലാം തുടര്‍ന്നും ആചരിക്കുന്നതിനാവശ്യമായ പ്രചോദനം സ്വത്വാഭിമാനമാണ്. നമ്മള് ആരാണ്? എന്താണ് നമ്മുടെ പാരമ്പര്യവും ലക്ഷ്യവും? ഭാരതവാസികള്‍ എന്ന നിലയില്‍, എല്ലാ വൈവിധ്യങ്ങളും ഉണ്ടായിരുന്നിട്ടും, ബൃഹത്തും സര്‍വതിനെയും ഉള്‍ക്കൊള്ളുന്നതുമായ, പ്രാചീനകാലം മുതല്‍ തുടരുന്ന ഈ മാനവികതയുടെ ആത്മസ്വരൂപം എന്താണ്? ഈ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് എല്ലാവര്ക്കും ഉണ്ടായിരിക്കണം. ആ തനിമയുടെ ഉജ്ജ്വല ഗുണങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, അതിന്റെ അഭിമാനം മനസിലും ബുദ്ധിയിലും സ്ഥാപിച്ച് സ്വാഭിമാനം കൈവരിക്കുകയും ചെയ്യുന്നു. തനിമയെക്കുറിച്ചുള്ള അറിവും അഭിമാനവുമാണ് നമ്മുടെ പെരുമാറ്റത്തെ ശക്തവും ആര്‍ജവം ഉള്ളതുമാക്കുന്നത്. ലോകത്ത് നമ്മുടെ പുരോഗതിക്കും സ്വാശ്രയത്വത്തിനും അത് കാരണമാകുന്നു. അതിനെയാണ് സ്വദേശി ആചരണം എന്ന് പറയുന്നത്. സമൂഹത്തിലെ ദൈനംദിന ജീവിതത്തില്‍ വ്യക്തികളുടെ സ്വദേശീയമായ പെരുമാറ്റത്തെ ആശ്രയിച്ചാണ് വലിയൊരളവോളം അത് ദേശീയ നയത്തില്‍ ആവിഷ്കരിക്കപ്പെടുകയുള്ളൂ. വീട്ടില്‍ ഉണ്ടാക്കുന്നത് പുറത്തുനിന്ന് കൊണ്ടുവരേണ്ടതില്ല. നാട്ടിന്‍പുറത്തെ തൊഴില്‍ വര്‍ധിപ്പിക്കാന്‍ പുറത്തുനിന്ന് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരിക. നാട്ടിലുത്പാദിക്കുന്നത് പുറത്തുനിന്ന് കൊണ്ടുവരാതിരിക്കുക, നാട്ടില്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ അതില്ലാതെ കാര്യം നടത്തുക. ജീവിതത്തില്‍ അനിവാര്യമായ വസ്തു, അതില്ലാതെ സാദ്ധ്യമല്ലെങ്കില്‍ മാത്രം വിദേശത്തു നിന്ന് വാങ്ങുക. ഭാഷ, വസ്ത്രധാരണം, നാമജപം, വീട്, യാത്ര, ഭക്ഷണം ഇതെല്ലാം നമ്മുടെ തനിമയ്ക്കും നാടിനും അനുസൃതമായിരിക്കണം. ചുരുക്കത്തില്‍ ഇതാണ് സ്വദേശി ആചരണം. രാജ്യം എല്ലാ മേഖലകളിലും സ്വയംപര്യാപ്തമാകുമ്പോള്‍ സ്വദേശി ആചരണം എളുപ്പമുള്ളതാകും. അതിനാല്‍, ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുന്ന ഒരു നയം ഉള്‍ക്കൊള്ളണം, അതേസമയം, സ്വദേശി ആചരണം ജീവിതത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാക്കാന്‍ സമൂഹം ബോധപൂര്‍വം ശ്രമിക്കണം.
മനസാ വാചാ കര്‍മണാ
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വയം അകന്നുനില്ക്കുക എന്നതാണ് ദേശീയ ചാരിത്ര്യത്തിന്റെ മറ്റൊരു പ്രധാന വശം. നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. അവയെ നമ്മള് ഭിന്നതകളായി കണക്കാക്കുന്നില്ല, അങ്ങനെ പരിഗണിക്കേണ്ടതില്ല. നമ്മുടെ വൈവിധ്യം സൃഷ്ടിയുടെ സ്വാഭാവിക സവിശേഷതയാണ്. ഇത്രയും പ്രാചീനമായ ചരിത്രവും വിശാലമായ വിസ്തൃതിയും വന്‍ജനസംഖ്യയുമുള്ള ഒരു രാജ്യത്ത് ഈ പ്രത്യേകതകളെല്ലാം സ്വാഭാവികമാണ്. ഓരോരുത്തരുടെയും സവിശേഷതയിലുള്ള അഭിമാനവും അവയോടുള്ള സംവേദനക്ഷമതയും സ്വാഭാവികമാണ്. ഈ വിവിധതകളിലൂടെ മുന്നോട്ടുപോകുന്ന സാമൂഹിക ജീവിതത്തിലും രാജ്യത്തിന്റെ നടത്തിപ്പിലും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും എല്ലായ്പ്പോഴും എല്ലാവര്ക്കും അനുകൂലമായിരിക്കാനോ എല്ലാവരെയും സന്തോഷിപ്പിക്കാനോ സാധ്യമായതാവില്ല. എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു സമൂഹം ചെയ്യുന്നതല്ല. ഇവയ്ക്ക് മറുപടിയായി ക്രമസമാധാനം ലംഘിച്ച്, നിയമവിരുദ്ധമോ അക്രമാസക്തമോ ആയ മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ഉത്തരവാദികളാക്കുക. മനസാ വാചാ കര്‍മണാ പരിധികള്‍ ലംഘിക്കുന്നത് രാജ്യത്തിനും രാജ്യത്തെ ഏതൊരു പൗരനും ദോഷകരമാണ്. സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണ്. അസഹിഷ്ണുതയും ദുര്‍ഭാവനയും രാഷ്ട്രവിരുദ്ധമാണ്, മനുഷ്യ വിരുദ്ധവുമാണ്. അതുകൊണ്ട്, എത്ര പ്രകോപനമുണ്ടായാലും അത്തരം ക്ഷോഭങ്ങളില്‍നിന്ന് സ്വയം ഒഴിവായി സമാജത്തെ രക്ഷിക്കണം. ഒരാളുടെ വിശ്വാസത്തെയോ പവിത്രസ്ഥാനത്തെയോ, മഹാപുരുഷരെയോ പുണ്യഗ്രന്ഥത്തെയോ അവതാരത്തെയോ സംന്യാസിശ്രേഷ്ഠരെയോ മനസാ വാചാ കര്‍മണാ അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ഭാഗ്യവശാല്‍, മറ്റൊരാളില്‍ നിന്ന് ഇതുപോലൊന്ന് സംഭവിച്ചാലും, നമ്മള് സ്വയം നിയന്ത്രിക്കണം. എല്ലാറ്റിനും ഉപരിയായി, എല്ലാറ്റിനും ഉപരിയാണ് സമാജത്തിന്റെ ഏകാത്മകതയും സദ്ഭാവവും. ഇത് ഏത് രാഷ്ട്രത്തിനും, ഏത് കാലത്തും പരമമായ സത്യമാണ്, മനുഷ്യരുടെ സന്തോഷകരമായ അസ്തിത്വത്തിനും സഹവര്‍ത്തിത്വത്തിനുമുള്ള ഒരേയൊരു പരിഹാരമാണ്.
ഉന്നതിയുടെ മാര്‍ഗം സംഹതാ ശക്തിയും സുശീലവും
എന്നാല്‍ സത്യത്തെ മൂല്യമായി അംഗീകരിക്കുന്നതല്ല ആധുനിക ലോകത്തിന്റെ രീതി, മറിച്ച് ശക്തിയെയാണ് അംഗീകരിക്കുന്നത്. ഭാരതത്തിന്റെ വളര്‍ച്ചയോടെ അന്താരാഷ്ട്ര ഇടപാടുകളില്‍ സദ്ഭാവവും സന്തുലിതാവസ്ഥയും ഉണ്ടാകുമെന്നും ലോകം സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കും നീങ്ങുമെന്നും എല്ലാ രാജ്യങ്ങള്‍ക്കും അറിയാം. എന്നാലും, സ്വാര്‍ത്ഥതയോ അഹങ്കാരമോ വിദ്വേഷമോ കാരണം ഭാരതത്തെ ഒരു പരിധിക്കുള്ളില്‍ തളച്ചിട്ട്, അതിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള ശക്തമായ രാജ്യങ്ങളുടെ ശ്രമങ്ങള്‍ നാമെല്ലാവരും അനുഭവിക്കുന്നു. ഭാരതത്തിന്റെ ശക്തി എത്രത്തോളം വര്‍ധിക്കുന്നുവോ അത്രത്തോളം സ്വീകാര്യതയും വര്‍ധിക്കും.,
‘ബല്‍ഹീനോം കോ നഹിം പൂഛ്താ ബലവാനോം കോ വിശ്വ പൂജ്താ’ (ലോകം ദുര്‍ബലരോട് സംസാരിക്കുന്നില്ല, എന്നാല്‍ ശക്തനെ പൂജിക്കുന്നു)
ഇതാണ് ഇന്നത്തെ ലോകത്തിന്റെ രീതി. അതിനാല്‍, മേല്‍പ്പറഞ്ഞ സംയോജനത്തിന്റെയും സംയമനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന്, സജ്ജനങ്ങളുടെ ശാക്തീകരണമുണ്ടാകേണ്ടതുണ്ട്. ശക്തി സൗശീല്യംകൊണ്ട് നിറയുമ്പോള്‍, അത് സമാധാനത്തിന്റെ അടിസ്ഥാനമായി മാറും. ദുഷ്ടന്മാര് സ്വാര്‍ത്ഥ കാരണങ്ങളാല്‍ ഒത്തുചേരുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നു. അവരുടെ നിയന്ത്രണം ശക്തിപ്പെടുത്താന്‍ മാത്രമേ കഴിയൂ. സജ്ജനങ്ങള്‍ക്ക് എല്ലാവരോടും സൗമനസ്യമുണ്ട്. എന്നാല്‍ എങ്ങനെ സംഘടിക്കണമെന്ന് അറിയില്ല. അതുകൊണ്ടാണ് അവര്‍ ദുര്‍ബലരായി കാണപ്പെടുന്നത്. സംഘടിക്കാനുള്ള കഴിവ് കെട്ടിപ്പടുക്കുന്നതിനുള്ള കല അവര്‍ പഠിക്കേണ്ടതുണ്ട്. ഹിന്ദു സമൂഹത്തിന്റെ ഈ പവിത്ര ശക്തിസാധനയുടെ പേരാണ് രാഷ്ട്രീയ സ്വയംസേവക സംഘം എന്നത്. ഈ പ്രഭാഷണത്തില്‍ നേരത്തെ സൂചിപ്പിച്ച സദ് ആചരണത്തിന്റെ അഞ്ച് ബിന്ദുക്കളിലൂടെ സമൂഹത്തിലെ സജ്ജനങ്ങളെ ഒരുമിപ്പിക്കുന്നതിനെക്കുറിച്ച് സ്വയംസേവകര്‍ ചിന്തിക്കുന്നു. ഭാരതം പുരോഗമിക്കുന്നതിഷ്ടപ്പെടാത്ത, സ്വാര്ത്ഥതാല്പര്യങ്ങള്ക്കായി ഭാരതവിരുദ്ധര്‍ക്കൊപ്പം ചേരുന്ന, വെറുപ്പിലും വിദ്വേഷത്തിലും സ്വഭാവം കൊണ്ടുതന്നെ ആനന്ദം കണ്ടെത്തുന്ന ശക്തികളില്‍ നിന്ന് സുരക്ഷിതമായി രാജ്യം മുന്നേറണം. അതിനാല്‍, നല്ല പെരുമാറ്റത്തോടൊപ്പം ശക്തിസാധനയും പ്രധാനമാണ്. അതിനാല്‍, സംഘത്തിന്റെ പ്രാര്‍ത്ഥനയില്‍, ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാത്ത ശക്തിയും ലോകം തലകുനിക്കുന്ന സുശീലവും ഭഗവാനോട് ആവശ്യപ്പെടുന്നുണ്ട്. ഈ രണ്ട് ഗുണങ്ങളില്ലാതെ, അനുകൂല സാഹചര്യങ്ങളില്‍പ്പോലും, ലോകത്തിന്റെയും മനുഷ്യത്വത്തിന്റെയും ക്ഷേമത്തിനായുള്ള ഒരു പ്രവര്‍ത്തനവും നടക്കില്ല. ഒന്‍പത് ദിനരാത്രങ്ങള്‍ ജാഗരൂകരായി, എല്ലാ ദേവകളും അവരവരുടെ ശക്തികളെ സംഘടിപ്പിച്ചപ്പോഴാണ് ഗുണസമ്പന്നമായ ശക്തിയോടെ ചിന്മയി ജഗദംബ ഉണര്‍ന്നത്. ദുഷ്ടന്മാരെ നിഗ്രഹിച്ചത്, സജ്ജനങ്ങളെ സംരക്ഷിച്ചത്, ലോകക്ഷേമം പരിപാലിച്ചത്. ഈ വിശ്വമംഗള സാധനയില്‍ സംഘം മൗനപൂജാരിയാണ്. നമ്മുടെ പവിത്രമായ മാതൃഭൂമിയെ പരമവൈഭവശാലിയാക്കാനുള്ള ശക്തിയും വിജയവും ഇതേ സാധനയിലൂടെ നമുക്ക് നേടാനാകും. ഇതേ സാധനയിലൂടെ, എല്ലാ രാജ്യങ്ങളും അവരുടേതായ പുരോഗതി കൈവരിക്കുകയും സന്തോഷവും സമാധാനവും സദ്ഭാവവും നിറഞ്ഞ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതില്‍ സംഭാവന നല്‍കുകയും ചെയ്യും. ഈ സാധനയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.
ഹിന്ദുഭൂമി കാ കണ് കണ് ഹോ അബ്
ശക്തി കാ അവതാര്‍ ഉഠേ
ജല്‍ ഥല് സേ അംബര്‍ സേ ഫിര്‍
ഹിന്ദു കി ജയ്ജയ്കാര്‍ ഉഠേ
ജഗജനനി കാ ജയകാര്‍ ഉഠേ
ഹിന്ദു ഭൂമിയിലെ ഓരോ കണികയിലും ഇപ്പോള്‍ ശക്തിയുടെ അവതാരം ഉയര്‍ന്നുവന്നിരിക്കുന്നു. ജലത്തില്‍ നിന്നും ഭൂമിയില്‍ നിന്നും ആകാശത്തുനിന്നും ഹിന്ദുവിന്റെ ജയകാരങ്ങള്‍ വീണ്ടും ഉയരുന്നു. ജഗജനനിക്ക് ജയകാരങ്ങള്‍ ഉയരുന്നു.
( അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: