തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമത നീക്കങ്ങളില്‍ വലയുകയാണ് കോണ്‍ഗ്രസ്. പാലക്കാട് ഡോ സരിന് സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതം മൂളിയതിന് പിന്നാലെ ചേലക്കരയിലും തിരിച്ചടി നേരിടുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീര്‍ സി പി എമ്മുമായി ഇടഞ്ഞ പി വി അന്‍വറിന്റെ സംഘടനയുടെ ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് വാര്‍ത്ത. അന്‍വറുമായി സുധീര്‍ ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി.
സുധീറിന്റെ പേരാമംഗലത്തെ വീട്ടിലെത്തിയാണ് അന്‍വര്‍ കണ്ടത്. ചേലക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സുധീറിന്റെ പേരുണ്ടായിരുന്നെങ്കിലും രമ്യ ഹരിദാസിനാണ് സീറ്റ് നല്‍കിയത്. രമ്യ ഹരിദാസിന്റെ പെങ്ങളൂട്ടി എന്ന പ്രതിച്ഛായ ഉപയോഗപ്പെടുത്തി മുന്നേറാം എന്ന കോണ്‍ഗ്രസിന്റെ കണക്കുട്ടലാണ് പാളുന്നത്.
2009 ല്‍ ആലത്തൂര്‍ പാര്‍ലമെന്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സുധീര്‍. മുന്‍ കെപിസിസി സെക്രട്ടറിയാണ്.. അതേസമയം, വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് സുധീറിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: