ന്യൂദൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമർ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്സ് അക്കൗണ്ടിലൂണ്ടയാണ് ആശംസ അറിയിച്ചത്.
ജമ്മു കശ്മീരിന്റെ പുരോഗതിക്കായി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ശ്രമങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്ര ഭരണപ്രദേശത്ത് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
മുത്തച്ഛൻ ഷെയ്ഖ് അബ്ദുള്ളയ്ക്കും പിതാവ് ഫാറൂഖ് അബ്ദുള്ളയ്ക്കും ശേഷം രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റ ഒമർ അബ്ദുള്ളയ്ക്ക് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു.
അദ്ദേഹത്തിന് പുറമെ അഞ്ച് മന്ത്രിമാരായ സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: