ന്യൂയോര്‍ക്ക്: ഇസ്രയേലിന്റെ സംയോജിത വ്യോമ പ്രതിരോധ സംവിധാനം വര്‍ധിപ്പിക്കുന്നതിനായി ടെര്‍മിനല്‍ ഹൈ-ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് ബാറ്ററി വിന്യസിക്കുമെന്ന് പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഒരു നൂതന മിസൈല്‍ വിരുദ്ധ സംവിധാനവും അത് പ്രവര്‍ത്തിപ്പിക്കാന്‍ യുഎസ് സൈനികരേയും ഇസ്രയേലിന് അയയ്ക്കുമെന്ന് യുഎസ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിന് പ്രതിരോധിക്കാന്‍ ഈ സംവിധാനം അയയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഇസ്രയേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും ഇറാന്റെയും മറ്റും ആക്രമണങ്ങളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനും യുഎസ് സൈന്യം സമീപ മാസങ്ങളില്‍ വരുത്തിയ വിശാലമായ ക്രമീകരണങ്ങളുടെ ഭാഗമാണിത് പാറ്റ് റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലില്‍ മിസൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ട്രൂപ്പുകളെ വിന്യസിച്ചിരിക്കുന്നതിലൂടെ അമേരിക്ക തങ്ങളുടെ സൈനികരുടെ ജീവന് അപകടത്തിലാക്കുകയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: