ഗാസ ; ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിനിടെ ഇറാന്റെ ആണവ നിലയത്തിനും സർക്കാർ കേന്ദ്രങ്ങൾക്കും നേരെ വലിയ തോതിലുള്ള സൈബർ ആക്രമണം . ഇറാന്റെ സുപ്രീം കൗൺസിൽ ഓഫ് സൈബർസ്പേസിന്റെ മുൻ സെക്രട്ടറിയെ ഉദ്ധരിച്ച് ഇറാൻ ഇൻ്റർനാഷണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . സൈബർ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണോ എന്ന് വ്യക്തമല്ല,
റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ സുപ്രീം കൗൺസിൽ ഓഫ് സൈബർസ്പേസിന്റെ മുൻ സെക്രട്ടറി ഫിറോസാബാദി, ഇറാൻ ഗവൺമെൻ്റിന്റെ എല്ലാ ശാഖകളും, ലെജിസ്ലേച്ചർ, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയും സൈബർ ആക്രമണത്തിന് ഇരയായി. ഈ സംഭവത്തിന് ശേഷം ഇറാന്റെ പല സുപ്രധാന വിവരങ്ങളും ചോർന്നിട്ടുണ്ട്.
ഇറാന്റെ നിർണായക ശൃംഖലകളായ മുനിസിപ്പൽ സേവനങ്ങൾ, ഇന്ധന വിതരണം, തുറമുഖങ്ങൾ, ഗതാഗതം, ആണവ സൗകര്യങ്ങൾ എന്നിവയും ലക്ഷ്യമിട്ടതായി പ്രസ്താവനയിൽ പറയുന്നു. ആക്രമണം സർക്കാരിന്റെ പ്രവർത്തനം താറുമാറാക്കുകയും സേവനങ്ങളെ ബാധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: