141-ാമത് ടെക്‌നിക്കല്‍ ഗ്രാഡുവേറ്റ് കോഴ്‌സ് പരിശീലനം 2025 ജൂലൈയില്‍ തുടങ്ങും
വിവിധ സ്ട്രീമുകളിലായി 30 ഒഴിവുകള്‍
ഒക്‌ടോബര്‍ 17 മൂന്ന് മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അവിവാഹിതരായ പുരുഷ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ അവസരം. വിവിധ സ്ട്രീമുകളിലായി 30 ഒഴിവുകളുണ്ട്. ഭാരത പൗരന്മാര്‍ക്കും മറ്റും അപേക്ഷിക്കാം. 141-ാമത് ടെക്‌നിക്കല്‍ ഗ്രാഡുവേറ്റ് കോഴ്‌സിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ 2025 ജൂലൈയില്‍ പരിശീലനം ആരംഭിക്കും.
ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ- സിവില്‍ 8, കമ്പ്യൂട്ടര്‍ സയന്‍സ് 6, ഇലക്ട്രിക്കല്‍ 2, ഇലക്‌ട്രോണിക്‌സ് 6, മെക്കാനിക്കല്‍ 6, ആര്‍ക്കിടെക്ചര്‍/പ്ലാസ്റ്റിക് ടെക്‌നോളജി/ബയോമെഡിക്കല്‍/ബയോടെക്/കെമിക്കല്‍ അടക്കമുള്ള മറ്റ് സ്ട്രീമുകള്‍ 2.
യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ സ്ട്രീമുകളില്‍ എന്‍ജിനീയറിങ് ബിരുദമെടുത്തിരിക്കണം. അവസാനവര്‍ഷ എന്‍ജിനിയറിങ് ബിരുദവിദ്യാര്‍ത്ഥികളെയും പരിഗണിക്കും. 2025 ജൂലൈ ഒന്നിനകം യോഗ്യത തെളിയിച്ചാല്‍ മതി. പ്രായപരിധി 20-27 വയസ്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടാകണം.
സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) നടത്തുന്ന ടെസ്റ്റ്/ഇന്റര്‍വ്യുവിലൂടെയാണ് സെലക്ഷന്‍. 12 മാസത്തെ പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറായി നിയമിക്കുന്നതാണ്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ 17 ഉച്ചക്കുശേഷം 3 മണിക്കകം ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: