Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമലയെ തൊട്ടാല്‍ പൊള്ളും. ഭക്തരുടെ രോദനത്തില്‍ ആനന്ദിക്കുന്ന ഇടതു സര്‍ക്കാര്‍ ദര്‍ശന സംവിധാനത്തിലെ പരിഷ്‌കാരം പിന്‍വലിക്കണം; എന്‍. ഹരി

ഓണ്‍ലൈന്‍ ദര്‍ശനത്തിനൊപ്പം സ്‌പോട്ട് ബുക്കിംഗ് കൂടി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ള പ്രതിസന്ധി മാറും

Janmabhumi Online by Janmabhumi Online
Oct 13, 2024, 05:20 pm IST
in Kerala, Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ദര്‍ശനം എന്ന ഇടതു സര്‍ക്കാര്‍ തീരുമാനം സ്ത്രീപ്രവേശനത്തിലൂടെ തീര്‍ഥാടനം അട്ടിമറിച്ച നിരീശ്വരവാദികളായ ഇടതുസര്‍ക്കാര്‍ അയ്യഭക്തര്‍ക്കും ഹൈന്ദവ വിശ്വാസികള്‍ക്കും നേരെ നടത്തുന്ന പുതിയ കടന്നാക്രമണവും വെല്ലുവളിയുമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി . മാലയിട്ട് വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തലക്ഷങ്ങളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച് വീണ്ടും ശബരിമലയില്‍ അശാന്തി പടര്‍ത്താനുളള രഹസ്യ അജണ്ടയാണ് ഇത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എടുത്ത ഈ തീരുമാനം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രി വി.എന്‍ വാസവന്‍ ഇത് തീക്കളിയാണെന്ന് മനസിലാക്കണം. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങളോളം കാല്‍നടയായി സഞ്ചരിച്ച് വ്രണിത പാദങ്ങളോടെ സമര്‍പ്പിത മനസുമായി എത്തുന്ന ഭക്തരുടെ വികാരം ആരാധനാലയങ്ങളെ അവജ്ഞയോടെ കാണുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അറിയില്ല. ശബരിമലയിലെ ഭക്തരുടെ രോദനത്തിലും കഷ്ടതയിലുമാണ് ഇടതുസര്‍ക്കാര്‍ ആനന്ദിക്കുന്നത്.

ഓണ്‍ലൈന്‍ ദര്‍ശനത്തിനൊപ്പം സ്‌പോട്ട് ബുക്കിംഗ് കൂടി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ള പ്രതിസന്ധി മാറും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും വാണിജ്യ അജണ്ടയും പിടിവാശിമാണുള്ളതെന്ന് സംശയിക്കുന്നു. ഈ പിടിവാശി ലക്ഷക്കണക്കിന് അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണ്. തിരുപ്പതി മാതൃകയില്‍ ദര്‍ശനം എന്നു കൊട്ടിഘോഷിക്കുന്ന നേതാക്കള്‍ ഒന്നു മനസിലാക്കണം. അവിടെ വരി നിന്നു തൊഴാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്കും കഴിയും. കഴിഞ്ഞവര്‍ഷം ഇതേ ദര്‍ശന പരിഷ്‌കാരം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ ദിവസങ്ങളോളം വെര്‍ച്ച്വല്‍ ക്യൂ നിന്ന് തളര്‍ന്നവശരായി വീഴുന്ന ഭക്തരെയും മാളികപ്പുറങ്ങളെയും നേരിട്ട് കണ്ടിട്ടുണ്ട്. ഒരു അയ്യപ്പഭക്തനും കാണാന്‍ കഴിയാത്ത അതീവസങ്കടകരമായ അവസ്ഥയായിരുന്നു അത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലുള്ള സാധാരണക്കാരായ ഭക്തര്‍ക്ക് ഓണ്‍ലൈന്‍ പോലെയുള്ള ദര്‍ശന സംവിധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ കഴിയുകയില്ല. വ്രതം നോറ്റു മാലയിട്ട് നടന്നു അയ്യപ്പസ്വാമിയെ ഒന്നു കാണാനെത്തുന്ന ഈ ഭക്തരെ ഇത്തരം നവസാങ്കേതിക സംവിധാനങ്ങളുടെ ഇരയാക്കുന്നത് കഷ്ടമാണ്. ഓണ്‍ലൈന്‍ ക്യൂ അവരെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രായോഗികമല്ല. ഇത് മനസിലാക്കി തന്നെയാണ് വെര്‍ച്വല്‍ക്യൂവിലൂടെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തിയത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും പിടിവാശിയുണ്ട്. ശബരിമലയെ കച്ചവടവല്‍ക്കരിക്കാനുളള ഗൂഢ അജണ്ടയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി വി.എന്‍ വാസവന്‍ നടപ്പാക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്. എരുമേലി ക്ഷേത്രത്തില്‍ കുറിതൊടുന്നതിനു പോലും പണം ഈടാക്കി ലേലം ചെയ്ത ആദ്യ നീക്കം തന്നെ ഇതിന് ഉദാഹരണമാണ്. ഭക്തരുടെ പ്രതിഷേധ വേലിയേറ്റത്തില്‍ തല്‍ക്കാലം പിന്നോട്ടുപോയിരിക്കുകയാണ്. ശബരിമലയെ തൊട്ടാല്‍ പൊള്ളുമെന്ന മുന്‍ അനുഭവം ഇടതുസര്‍ക്കാര്‍ മറന്നുപോയെന്ന് തോന്നുന്നു.

പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ ശബരിമലയിലെ ദര്‍ശന ക്യൂ സംവിധാനത്തിലുളള പാളിച്ച പരിഹരിക്കാനാവും. അയ്യപ്പസ്വാമിയെ തൊഴാനെത്തുന്ന എല്ലാ ഭക്തര്‍ക്കും അതിനു കഴിയണം. പ്രതിദിനം നാലുലക്ഷം ഭക്തരെ വരെ സ്വീകരിച്ച ചരിത്രമാണ് ശബരിമലയ്‌ക്കുളളത്. കുറ്റമറ്റ സംവിധാനത്തിലൂടെ അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അയ്യപ്പഭക്തര്‍ക്ക് എല്ലാം ദര്‍ശനം സാധിക്കുന്ന തരത്തില്‍ ദര്‍ശന സമ്പ്രദായ ക്രമീകരിക്കണം. അതിനുളള നടപടിയാണ് എടുക്കേണ്ടത്. എന്‍.ഹരി ആവശ്യപ്പെട്ടു

Tags: governmentdevouteeSport BookingbjpAyyappaSABARIMALAN.HariVirtual queue
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

Kerala

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

Kerala

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

Kerala

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നിലമ്പൂരിൽ കേരള കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി

കൊച്ചിയില്‍ നടന്ന കോന്‍ക്വര്‍ എച്ച്പിവി ആന്‍ഡ് കാന്‍സര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍ ഡോ. അനൂപ് കൃഷ്ണന്‍ 
സംസാരിക്കുന്നു. ഡോ. ജീന ബാബുരാജ്, ഡോ. രമ പി., ഡോ. കെ. ചിത്രതാര, ഡോ. ആഗ്‌നസ് മാത്യു, ഡോ. ലിസമ്മ 
ജോസഫ്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ എന്നിവര്‍ സമീപം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മഹേഷ് 
ചന്ദ്രശര്‍മ്മ സമീപം

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

പരാജയത്തിന്റെ ചേരുവകള്‍

വിരമിക്കല്‍ മരിക്കലാകരുതല്ലോ…

തുഞ്ചത്തെഴുത്തച്ഛന്റെ പിന്‍ഗാമികള്‍

തുഞ്ചത്തെഴുത്തച്ഛന്റെ വംശവൃക്ഷം

യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന പാക് വാദം ഭാരതം തള്ളി

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹല്യബായിയുടെ പ്രതിമയെ വണങ്ങുന്നു

ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച് പാക് ഭീകരര്‍ സ്വയംനാശം വിളിച്ചുവരുത്തി: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies