കണ്ണൂര്‍: 66-ാമത് കേരള സ്കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ വിരാമം കുറിച്ചു. മൂന്ന് ദിവസങ്ങളായി നടന്നുവന്ന മത്സരങ്ങളില്‍ രണ്ടായിരത്തോളം കായിക പ്രതിഭകളാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേര്‍ന്നത്.
ഗുസ്തി മത്സരങ്ങളില്‍ 17 സ്വര്‍ണവും 9 വെള്ളിയും 11 വെങ്കലവുമായി 123 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. 19 സ്വര്‍ണവും ആറു വെള്ളിയും ഏഴു വെങ്കലമായി 120 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനം നേടി. ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 18 വെങ്കലവും നേടി 74 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജിംനാസ്റ്റിക് മത്സരങ്ങളില്‍ 28 സ്വര്‍ണവും 31 വെള്ളിയും 28 വെങ്കലവുമായി 261 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. 9 സ്വര്‍ണവും 7 വെള്ളിയും ഏഴു വെങ്കലവും നേടി 73 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 19 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി. തായ്ക്കോണ്ടോ മത്സരങ്ങളില്‍ ആകെയുള്ള 69 ഇനങ്ങളില്‍ 48 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 13 സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലവും നേടി 95 പോയിന്റ് നേടി കാസര്‍കോട് ജില്ല മുന്നോട്ട് നില്ക്കുന്നു. 8 സ്വര്‍ണവും 7 വെള്ളിയും 7 വെങ്കലവും നേടി 68 പോയിന്റ് നേടി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 8 സ്വര്‍ണവും നാലു വെള്ളിയും 6 വെങ്കലവും നേടി 58 പോയിന്റ് നേടി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമാണ്.
ഇന്നലെ തലശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ മത്സരത്തില്‍ തൃശ്ശൂര്‍ ജില്ല ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ലാ രണ്ടാം സ്ഥാനവും കോട്ടയം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: