ന്യൂദല്‍ഹി: കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ മാത്രം വധിച്ചത് 194 മാവോയിസ്റ്റ് ഭീകരരെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇടത് ഭീകരതയെ തുടച്ചുനീക്കുന്നതിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എടുക്കുന്ന കര്‍ക്കശ നിലപാടുകളെ അമിത് ഷാ അഭിനന്ദിച്ചു. 801 ഭീകരരെയാണ് ഈ കാലയളവില്‍ അറസ്റ്റ് ചെയ്തത്. 742 പേര് കീഴടങ്ങി, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത് ഭീകര ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് ദല്‍ഹി വിജ്ഞാന് ഭവനില്‍ നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധം ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരാന്‍ മാവോയിസ്റ്റുകളുടെ വഴിയില്‍ സഞ്ചരിക്കുന്ന യുവാക്കളോട് കേന്ദ്ര ആഭ്യന്തരമന്ത്രി ആഹ്വാനം ചെയ്തു, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മുകശ്മീരിലെയും പതിമൂവായിരത്തോളം പേരാണ് ഇത്തരത്തില്‍ ആയുധം വച്ച് കീഴടങ്ങി മുഖ്യധാരയുടെ ഭാഗമായത്.
വനവാസി മേഖലയുടെ സുരക്ഷയ്ക്കായി മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് മൂന്നിരട്ടി തുകയാണ് മോദി സര്‍ക്കാര്‍ വകയിരുത്തിയത്. യുപിഎ ഭരിച്ച 2004- 2014 കാലത്ത് 1180 കോടി രൂപയായിരുന്നത് കഴിഞ്ഞ പത്ത് വര്‍ഷം 3006 കോടി രൂപയായി ഉയര്‍ന്നു. സുരക്ഷാ അനുബന്ധ ചെലവ്(എസ്ആര്‍ഇ) എന്ന നിലയില്‍ 3590 കോടി രൂപയുടെ പ്രത്യേക കേന്ദ്ര സഹായ പദ്ധതിയും കഴിഞ്ഞ ദശകത്തില്‍ അനുവദിച്ചു.
2019ന് മുമ്പ്, സൈനികര്‍ക്കായി രണ്ട് ഹെലികോപ്റ്ററാണ് വിന്യസിച്ചിരുന്നത്. ഇന്ന് സൈനികരെ സഹായിക്കാന്‍ ബിഎസ്എഫിന്റെ ആറ്, വ്യോമസേനയുടെ ആറ് ഉള്‍പ്പെടെ എണ്ണം 12 ആയി ഉയര്‍ന്നു. 10 വര്‍ഷത്തിനിടെ 544 ഫോര്‍ട്ട്ഫൈഡ് പോലീസ് സ്റ്റേഷനുകള്‍ നിര്‍മിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. റോഡ് ശൃംഖല 2900 കിലോമീറ്ററില്‍നിന്ന് 10 വര്‍ഷത്തിനുള്ളില്‍ 11,500 കിലോമീറ്ററായി ഉയര്‍ത്തി. 15,300 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു.
രാജ്യത്തുടനീളം ഭീകരതയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെയും സൈനി
കരുടെയും മരണനിരക്ക് 70 ശതമാനം കുറഞ്ഞു. അക്രമം റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണം 96 ല്‍ നിന്ന് 42 ഉം പോലീസ് സ്റ്റേഷനുകളുടെ എണ്ണം 465 ല്‍ നിന്ന് 120 ഉം ആയി കുറഞ്ഞു. 50 പോലീസ് സ്റ്റേഷനുകള്‍ പുതിയതായി വന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: