ബാരാം (രാജസ്ഥാന്): നവംബര്‍ 13ന് ഗോസേവാ വിഭാഗം സംഘടിപ്പിക്കുന്ന ഗോവിജ്ഞാന്‍ പരീക്ഷയുടെ പോസ്റ്റര്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു. ആര്‍എസ്എസ് ചിത്തോഡ് പ്രാന്ത ബൈഠക് വേദിയിലാണ് പോസ്റ്റര്‍ പ്രകാശനച്ചടങ്ങ് നടന്നത്.
രാജസ്ഥാന് ക്ഷേത്ര സംഘചാലക് ഡോ. രമേശ് അഗര്‍വാള്‍, ചിത്തോഡ് പ്രാന്ത സംഘചാലക് ജഗദീഷ് സിങ് റാണ, ബാരാം വിഭാഗ് സംഘചാലക് രമേഷ് ചന്ദ്ര മേത്ത, ബാരാം ജില്ലാ സംഘചാലക് വൈദ്യരാധെ ശ്യാം ഗര്‍ഗ് എന്നിവരും സന്നിഹിതരായിരുന്നു.
വിദ്യാര്‍ത്ഥികളില്‍ ഗോസേവ, ഗോസുരക്ഷ, ഗോചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യമെന്ന് ഗോസേവ ഗതിവിധി രാജസ്ഥാന് ക്ഷേത്ര പ്രമുഖ് രാജേന്ദ്ര പാമേച പറഞ്ഞു. രാജസ്ഥാനില്‍ ഗോ ആധാരിത കൃഷിയില്‍ വലിയ മുന്നേറ്റമാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1236 കര്‍ഷകരാണ് പൂര്‍ണമായും ഈ മേഖലയിലേക്ക് പുതിയതായി കടന്നുവന്നത്. അഞ്ച് ലക്ഷത്തോളം ഗോബര്‍ ചെരാതുകള്‍ ദീപാവലി ആഘോഷത്തിനായി നിര്‍മിച്ച് വിപണിയിലിറക്കി, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: