ടെഹ്റാൻ: ഇസ്രായേലിന്റെ തിരിച്ചടിയിൽ പകച്ച് നിൽക്കുന്ന ഇറാന് അപ്രതീക്ഷിത ആഘാതമായി ഭൂകമ്പം. . ഒക്ടോബർ 5നാണ് ഇറാനിൽ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10:45ന് സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിലാണ് ഉണ്ടായത്. എന്നാൽ ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണോ ഈ ഭൂകമ്പം എന്നതാണ് ഇപ്പോൾ ഭയത്തിലാഴ്ത്തുന്നത് .
12 കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്റാൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് വ്യക്തമാക്കുന്നു . ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇസ്രായേലിന് നേരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. ഇതിന് മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്.
ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: