ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ഡിവൈസ് റെഗുലേറ്റേഴ്സ് ഫോറത്തില്‍ (ഐഎംഡിആര്‍എഫ്) അംഗത്വം ലഭിച്ചു. ഇന്ത്യയുടെ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന്റെ ആഗോള മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ അംഗത്വം ഉതകും.
2011-ല്‍ സ്ഥാപിതമായ ഐഎംഡിആര്‍എഫ് , ലോകമെമ്പാടുമുള്ള മെഡിക്കല്‍ ഉപകരണ നിര്‍മ്മാണത്തിലെ ഗുണപരമായ നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നു. യുഎസ്, ഓസ്ട്രേലിയ, കാനഡ, യൂറോപ്യന്‍ യൂണിയന്, ജപ്പാന്, യുകെ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റെഗുലേറ്ററി അതോറിറ്റികള്‍ ഇതിലെ അംഗങ്ങളാണ്. ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനാണ് ഇന്ത്യയുടെ മെഡിക്കല്‍ ഉപകരണ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിനൊപ്പം കൊണ്ടുവരുന്നതും ആഭ്യന്തര നിര്‍മ്മാതാക്കളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് അംഗത്വത്തിന് അപേക്ഷിച്ചത്.
വാഷിംഗ്ടണിലെ സിയാറ്റിലില്‍ നടന്ന 26-ാമത് ഐഎംഡിആര്‍എഫ് സെഷനില്‍ ചര്‍ച്ചകള്‍ക്കും ശേഷം, ഇന്ത്യയുടെ അഫിലിയേറ്റ് അംഗത്വം അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: