അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
അവന് അന്ന് 14 വയസ്സായിരുന്നു. ലാലേട്ടന്റെ ഉത്സവ പിറ്റേന്ന് എന്ന ചിത്രത്തിലെ തൂങ്ങിമരിക്കുന്ന രംഗം അനിയൻ അനുകരിച്ചതായിരുന്നു. ഇതിനിടെ കാൽ അറിയാതെ സ്റ്റൂളിൽ നിന്ന് സ്ലിപ്പായി പോവുകയായിരുന്നു. അന്ന് എനിക്ക് 13 വയസ്സാണ്. ഞാൻ ഫീൽഡിൽ വരുന്നതിന് മുമ്പായിരുന്നു അനിയന്റെ മരണം.
ഈ വിവരം ലാലേട്ടനും സംവിധാനം ചെയ്ത ഭരത്ഗോപി സാറിനും അറിയാം. അന്ന് പേപ്പറിൽ ഇത് വലിയ വാർത്തയായിരുന്നു. ആ ഒരു സ്നേഹം ലാലേട്ടന് അമ്മയോടും എന്നോടുമുണ്ട്. പെരുമ്പാവൂരിലുള്ള മുഴുവൻ ആളുകൾക്കും എന്താണ് സംഭവിച്ചതെന്ന് അറിയാം.വിയറ്റ്നാം കോളനി അഭിയിക്കുമ്പോൾ അമ്മയെ ചേർത്ത് പിടിച്ച് എന്ന മകനെ പോലെ കാണണമെന്ന് ലാലേട്ടൻ പറഞ്ഞിട്ടുണ്ട്. ഇന്നും അമ്മയ്ക്ക് ലാലേട്ടൻ മകനാണ്.
പ്രിയങ്കയുടെ നഗ്ന ചിത്രം കണ്ടാണ് അനിയൻ ആത്മഹത്യ ചെയ്തെന്ന് ഹെഡ്ഡിങ്ങിൽ നൽകി ക്രൈം നന്ദകുമാർ പത്രം വിറ്റിട്ടുണ്ട്. കടയിൽ ഈ മാസിക തൂങ്ങിക്കിടക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: