ലക്നൗ : മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ . ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ല സ്വദേശി ഇർഷാദിനെതിരെയാണ് ഭാര്യ പോലീസിൽ പരാതി നൽകിയത് .
2023 ജൂൺ 27 നാണ് ഇർഷാദുമായുള്ള വിവാഹം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹസമയത്ത് നല്ലൊരു തുക സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഇർഷാദ്, സഹോദരൻ സദ്ദാം, ഭർതൃമാതാവ് ജന്തുൻ, ഭർതൃസഹോദരി ഷാമ എന്നിവർ തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.
മാത്രമല്ല ഹലാലയ്ക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. രണ്ട് ലക്ഷം രൂപയും ബൈക്കും നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടി വിസമ്മതിച്ചതോടെ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടു. 2024 ജൂലൈ 22-ന് ഭർതൃവീട്ടുകാർ യുവതിയെ ക്രൂരമായി മർദ്ദിച്ചു. മർദനത്തിന് ശേഷം യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കി. തുടർന്ന് യുവതി ഭർത്താവിനും, വീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: