ന്യൂദല്‍ഹി: എല്ലാ രാജ്യങ്ങളേയും കടക്കെണിയില്‍ കുടുക്കുന്നതുപോലെ സഹായിച്ച് സഹായിച്ച് മാലിദ്വീപിനേയും ചൈന കടക്കെണിയില്‍ കുടുക്കിയതായി റിപ്പോര്‍ട്ട്. ഐഎംഎഫ് തന്നെ ഇക്കാര്യത്തില്‍ മാലിദ്വീപിനെ താക്കീത് ചെയ്തതോടെ വീണ്ടും മോദിയുടെ അരികില്‍ ഓടിയെത്തിരിയിരിക്കുകയാണ് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു. ഭാര്യാസമേതനായാണ് ദല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഭാര്യ സാജിത മൊഹമ്മദ് ഇതാദ്യമായാണ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്.
#WATCH | Maldives President Mohamed Muizzu and First Lady of Maldives, Sajidha Mohamed arrive at Delhi airport.
During this visit, President Muizzu will hold meetings with President Murmu, Prime Minister Narendra Modi and other senior officials. pic.twitter.com/ei5CtjrD5s
— ANI (@ANI) October 6, 2024
ഒക്ടോബര്‍ 6 മുതല്‍ 10 വരെ അദ്ദേഹം ഇന്ത്യയില്‍ ചെലവഴിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് മുതിര് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. ഇതാദ്യമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മൊഹമ്മദ് മൊയ്സു എത്തുന്നത്. നേരത്തെ നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലും മൊഹമ്മദ് മൊയ്സു എത്തിയിരുന്നു
മൊഹമ്മദ് മൊയ്സുവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. “അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യമേ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇന്ത്യ-മാലിദ്വീപ് ബന്ധം വിപുലീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു.” – എസ് ജയശങ്കര്‍ സമൂഹമാധ്യമപേജില്‍ കുറിച്ചു.
ഇന്ത്യയോട് മൊഹമ്മദ് മൊയ്സുവിന്റെ പ്രായശ്ചിത്തം
മാലിദ്വീപില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ പട്ടാളക്കാരെ പിന്‍വലിപ്പിക്കുകയായിരുന്നു പ്രസിഡന്റായി അധികാരമേറ്റയുടന്‍ മൊഹമ്മദ് മൊയ്സു ആദ്യം ചെയ്തത് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ ഇന്ത്യയെയും മോദിയെയും വിമര്‍ശിച്ചിരുന്നു. മാല്‍ഷ ഷെരീഫ്, മരിയം ഷിയുന എന്നീ രണ്ട് വനിതാ മന്ത്രിമാരാണ് വിമര്‍ശിച്ചത്. ഇസ്രയേലിന്റെ പാവ എന്നാണ് മോദിയെ വിളിച്ചത്.
മോദിയെക്കുറിച്ചുള്ള വിമര്‍ശനം കേട്ടതോടെ ഇന്ത്യയിലെ ട്രാവല്‍ കമ്പനികളും പ്രമുഖവ്യക്തികളും മാലിദ്വീപിനെതിരെ കാമ്പയിന് ആരംഭിച്ചു. ഇന്ത്യക്കാര്‍ മാലിദ്വീപിലേക്ക് യാത്ര ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഇതോടെ മാലിദ്വീപിലേക്ക് യാത്ര പോകാനിരുന്നവര്‍ കൂടി അവരുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു.
ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ലക്ഷദ്വീപിലേക്ക് പോകാന്‍ തുടങ്ങിയതോടെ മാലിദ്വീപ് സാമ്പത്തികമായി തകര്‍ന്നു. മാലിദ്വീപ് സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രധാനഘടകമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനം. ഇപ്പോള്‍ ഈ ഉലഞ്ഞ ബന്ധം നേരെയാക്കുന്നതിനുള്ള ശ്രമത്തിലാണ് മൊഹമ്മദ് മൊയ്സു. തിരുത്തല്‍ നടപടികളുടെ ഭാഗമായി മോദിയെയും ഇന്ത്യയെയും വിമര്‍ശിച്ച മന്ത്രിമാരായ മാല്‍ഷ ഷെരീഫയെയും മരിയം ഷിയുനയെയും രാജിവെപ്പിക്കുകയും ചെയ്തു. മാലിദ്വീപുമായി സഹകരിക്കാനുള്ള പ്രധാനഉപാധികളില്‍ ഒന്നായിരുന്നു ഇത്.
ചൈനയുടെ കടക്കെണിയിലേക്ക് മാലിദ്വീപ്
കടത്തിന്റെ ഭാരത്താല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന രാജ്യമാണ് മാലിദ്വീപ് എന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ നിന്നും വന്‍തോതില്‍ മാലിദ്വീപ് കടമെടുത്തതായും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയുടേത് പോലെ മാലിദ്വീപും ചൈനയുടെ കടക്കെണിയില്‍ പെട്ടിരിക്കുന്നതായും ആശങ്കകളുണ്ട്. ഇതോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഊഷ്ടമള ബന്ധം നിലനിര്‍ത്തി സാമ്പത്തികവരുമാനം കൂട്ടാനുള്ള വഴികള്‍ മൊഹമ്മദ് മൊയ്സു തേടുന്നത്. ചൈന പിന്നിലുണ്ടെന്ന അഹന്ത മാറ്റിവെച്ച ഒരു മൊയ്സുവിനെയാണ് ദല്‍ഹിയില്‍ കണ്ടത്. 300 കോടി ഡോളര്‍ ആണ് മാലിദ്വീപിന്റെ ഇപ്പോഴത്തെ വിദേശക്കടം. ഇതില്‍ 42 ശതമാനവും ചൈനയില്‍ നിന്നും വാങ്ങിയ കടമാണ്. സാമ്പത്തികനയമാറ്റത്തിലൂടെ മാത്രമേ മാലിദ്വീപിന് തിരിച്ചുവരാന്‍ കഴിയൂ എന്ന് ഐഎംഎഫ് താക്കീത് ചെയ്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: